തൊടുപുഴ: സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ പണത്തിന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് നേതൃത്വം നല്കുന്ന എക്സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനി ഐജിഎസ്ടി അടച്ചുവെന്ന റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മാത്യു കുഴല്നാടന് എംഎല്‍എ. വിഷയം ഇവിടെ തീരുന്നില്ലെന്നും വിശദാംശങ്ങള്‍ അറിഞ്ഞതിനുശേഷം കൂടുതല്‍ പ്രതികരണം നടത്താമെന്നും മാത്യു കുഴല്നാടന് മാധ്യമങ്ങളോട് പറഞ്ഞു. എക്സാലോജിക് ഐജിഎസ്ടി അടച്ചതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ധനമന്ത്രിക്ക് കത്തയച്ചെങ്കിലും മറുപടി വന്നില്ലെന്നും ഐജിഎസ്ടി അടച്ചെങ്കില്‍ അതിന്റെ രേഖകള്‍ ഉണ്ടാകുമല്ലോ എന്നും മാത്യു കുഴല്നാടന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വീണാ വിജയന് ഐജിഎസ്ടി അടച്ചുവെന്ന് ധനവകുപ്പാണ് സ്ഥിരീകരിച്ചത്. സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കാണ് ഐജിഎസ്ടി അടച്ചത്. വീണാ വിജയന് ഐജിഎസ്ടി അടച്ചതായി ജിഎസ്ടി കമ്മീഷണര്‍ ധനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി. മാത്യു കുഴല്നാടന് എംഎല്‍എയുടെ പരാതിയിലാണ് പരിശോധന നടത്തിയത്. കേരളത്തിന് പുറത്തുനിന്നാണ് നികുതി അടച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നികുതി അടച്ചതുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങള്‍ പുറത്തുവിട്ടില്ല. നികുതിദായകന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ നിയമതടസമുണ്ടെന്നാണ് ധനവകുപ്പിന്റെ വാദം.