അന്നേ പറഞ്ഞതാണ് വീണയുടെ പക്കല്‍ എല്ലാ രേഖകളുമുണ്ടെന്ന്, കുഴല്‍നാടന്‍ മാപ്പുപറയണം- എ കെ ബാലന്‍

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോടും കുടുംബത്തോടും മാത്യു കുഴല്‍നാടന്‍ എംഎല്‍എ മാപ്പുപറയണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലന്‍. സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഐടി കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സ് നല്‍കിയ സേവനത്തിന് നികുതിയടച്ചിട്ടുണ്ടെന്ന് ധനവകുപ്പ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് എ കെ ബാലന്റെ പ്രതികരണം. എല്ലാ രേഖയും വീണയുടെ പക്കലുണ്ടെന്ന് താന്‍ നേരത്തെ പറഞ്ഞതാണെന്നും വീണ ജിഎസ്ടി കൊടുത്തിട്ടുണ്ടെങ്കില്‍ ക്ഷമാപണം നടത്താമെന്ന് പറഞ്ഞയാളാണ് കുഴല്‍നാടനെന്നും എ കെ ബാലന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കുഴല്‍നാടനോട് ഞാന്‍ അന്നേ പറഞ്ഞതാണ് വീണയുടെ പക്കല്‍ എല്ലാ രേഖകളുമുണ്ടെന്ന്. പൊതുപ്രവര്‍ത്തനം തുടരുകയാണ് ഉദ്ദേശമെങ്കില്‍ മാത്യു മാപ്പുപറയുന്നതാണ് നല്ലത്. അതിന് മാധ്യമങ്ങളും സമ്മര്‍ദ്ദം ചെലുത്തണം. പ്രതിപക്ഷത്തിനും നേതാക്കള്‍ക്കും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ ആരോപണങ്ങളുന്നയിക്കലാണ് പണി. അത് മാധ്യമങ്ങള്‍ ഏറ്റെടുക്കും. ദേവഗൗഡ പ്രസ്താവന തിരുത്തിയിട്ടും മാധ്യമങ്ങള്‍ വ്യാജപ്രചാരണം തുടര്‍ന്നു. മാധ്യമങ്ങള്‍ ഈ പരിപാടി നിര്‍ത്തണം' - എ കെ ബാലന്‍ പറഞ്ഞു. 

അതേസമയം, വീണാ വിജയനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പ്രതികരിച്ചത്. ഉടനെ തന്നെ വിശദമായ മറുപടി നല്‍കുമെന്നും അത് കേട്ടതിനുശേഷം മാപ്പുപറയണോ വേണ്ടയോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More