​ജോലിസ്ഥലത്ത് ലിം​ഗവിവേചനവും അധിക്ഷേപവും നേരിടുന്നു; പരാതി നല്‍കി കേരളത്തിലെ ആദ്യ ട്രാൻസ്‌വിമൻ അഭിഭാഷക

കൊച്ചി: ഗവൺമെന്റ് പ്ലീഡർമാരിൽ നിന്ന് ലിം​ഗവിവേചനവും അധിക്ഷേപവും നേരിടുന്നതായി കേരളത്തിലെ ആദ്യ ട്രാൻസ്‌വിമൻ അഭിഭാഷക പത്മ ലക്ഷ്മി. വളരെ പ്രധാനപ്പെട്ട പദവിയിലിരിക്കുന്ന വ്യക്തികളിൽ നിന്നാണ് തനിക്ക് ഈ ദുരനുഭവം ഉണ്ടായതെന്നും സ്റ്റേറ്റിനെ റെപ്രെസെന്റ് ചെയ്തിരിക്കുന്ന വ്യക്തികളിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അധിക്ഷേപങ്ങളാണ് തനിക്ക് നേരെ ഉണ്ടായതെന്നും അഡ്വ. പത്മലക്ഷ്മി 'ദ ക്യുവി'ന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. രണ്ട് ഗവൺമെന്റ് പ്ളീഡർമാർക്കെതിരെ നിയമമന്ത്രി പി രാജീവിനും കേരള ഹൈക്കോടതി ജുഡീഷ്യൽ രജിസ്ട്രാർക്കും അവര്‍ പരാതി നല്‍കിയിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഞാന്‍ അഡ്വക്കേറ്റ് പദവിയിലെത്താൻ കാരണം എൽഡിഎഫിന്റെ തെമ്മാടിത്തരമാണെന്നാണ് ഒരു സീനിയർ അഭിഭാഷകൻ പറഞ്ഞത്. എന്നെപോലെയുള്ളവർക്ക് സെക്സ് വർക്കാണ് അനുയോജ്യം എന്നും ഈ പദവിയിൽ ഇരിക്കാൻ യോഗ്യത ഇല്ലെന്നും പറയുന്നവരുണ്ട്. ഒരു കേസിനെ പറ്റിയുള്ള സംശയം ചോദിക്കാൻ ചെന്നപ്പോള്‍ ഗവണ്മെന്റ് പ്ളീഡര്‍ എന്നെ 'ഒൻപതിന്റെ' കേസെന്നു പറഞ്ഞാണ് അധിക്ഷേപിച്ചത്. എന്നോട് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് പറഞ്ഞ് പുറത്താക്കി' - പത്മലക്ഷ്മി പറഞ്ഞു.

സ്വന്തമായി ഒരു ഓഫീസ് തുറന്നപ്പോള്‍ താനൊരു മുറിവൈദ്യൻ ആണെന്നും തനിക്ക് ഗുരുത്വം ഇല്ല എന്ന തരത്തിലും പറഞ്ഞ മറ്റൊരു ഗവൺമെന്റ് പ്ലീഡർ തന്റെ കരിയർ ഇല്ലാതാക്കും വിധത്തിൽ ഫേസ്ബുക്കിലും മറ്റും പോസ്റ്റുകൾ ഇടുകയാണെന്നും പത്മലക്ഷ്മി വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More