ടിപിയുടെ കൊലപാതകത്തിനുപിന്നില്‍ ഊരാളുങ്കല്‍ സൊസൈറ്റി പിടിച്ചെടുക്കുമെന്ന ഭയം- കെ എം ഷാജി

കൊച്ചി: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ വധിച്ചത് ഊരാളുങ്കല്‍ സൊസൈറ്റി പിടിച്ചെടുക്കുമോ എന്ന ഭയംകൊണ്ടാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. ഊരാളുങ്കല്‍ പിടിച്ചെടുത്താല്‍ കേരളത്തിലെ സിപിഎം നേതാക്കളുടെ കളളപ്പണത്തിന്റെ സ്രോതസ് വെളിപ്പെടുമെന്നും അതുണ്ടാവാതിരിക്കാനാണ് ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതെന്നും കെ എം ഷാജി പറഞ്ഞു. മുവാറ്റുപുഴയിലെ യുഡിഎഫ് കുറ്റവിചാരണ സദസ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'നമ്മളിപ്പോഴും അറിയാതെ പറയുന്നത് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത് സിപിഎമ്മിന്റെ പൊതുരാഷ്ട്രീയ രീതിയുടെ ഭാഗമായി എതിരാളിയെ കൊന്നതാണ് എന്നാണ്. അങ്ങനെയല്ല സത്യത്തില്‍. കാരണം ചന്ദ്രശേഖരനോട് കൊല്ലപ്പെടുന്നതിന്റെ ആഴ്ച്ചകള്‍ മുന്‍പ് പോയി സംസാരിച്ചവരെ ഞങ്ങള്‍ക്കറിയാം. ഊരാളുങ്കല്‍ തൊടരുതെന്നാണ് അവര്‍ പറയുന്നത്. ഇത്തവണ ഊരാളുങ്കലില്‍ മത്സരിക്കരുത്. മത്സരിക്കില്ലെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹം കൊല്ലപ്പെടുമായിരുന്നില്ല. അദ്ദേഹമെങ്ങാനും ഊരാളുങ്കലില്‍ കയറിയാല്‍ പിണറായി വിജയനടക്കമുളളവരുടെ കളളക്കളി രാജ്യമറിയുമെന്ന ഭയമാണ്, അവരുടെ സാമ്പത്തിക സ്രോതസിനെ അടക്കുമെന്ന ഭയത്തിലാണ് ചന്ദ്രശേഖരനെ കൊല്ലുന്നത്.'- കെ എം ഷാജി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പി മോഹനനില്‍ നിന്ന് അന്വേഷണം മുകളിലേക്ക് പോയാല്‍ മുഖ്യമന്ത്രിയടക്കം മറുപടി പറയേണ്ടിവരുമായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ സഹായത്തോടെ അന്വേഷണം അട്ടിമറിച്ചെന്നും ഷാജി പറഞ്ഞു. ഊരാളുങ്കല്‍ ചെറിയ മീനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ടിപി ചന്ദ്രശേഖരന് ഊരാളുങ്കലുമായി ബന്ധമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൊല്ലപ്പെടുന്നതിനു മുന്‍പ് സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിയതായി തനിക്കറിയില്ലെന്നും ഭാര്യയും വടകര എംഎല്‍എയുമായ കെ കെ രമ പറഞ്ഞു. 'സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമുളള ഊരാളുങ്കല്‍ സൊസൈറ്റി പിടിച്ചടക്കുക അസാധ്യമാണ്. സിപിഎം നേതാക്കള്‍ ടിപിയുമായി ചര്‍ച്ച നടത്തിയതായി അറിയില്ല. എന്നാല്‍ ചേറോട് സഹകരണ ബാങ്കിലെ സിപിഎം അഴിമതിക്കെതിരെ ടിപി മരണംവരെ പോരാടിയിരുന്നു. അതിന്റെ പേരില്‍ സിപിഎം നേതൃത്വവുമായി കടുത്ത ശത്രുത നിലനിന്നിരുന്നു'- കെ കെ രമ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More