ജനങ്ങളോട് അധികാര ഗര്‍വ്വ് കാണിക്കരുത്, കമ്മ്യൂണിസ്റ്റുകാര്‍ വിനീത വിധേയരാകണം- പി ജയരാജന്‍

കോഴിക്കോട്: കമ്മ്യൂണിസ്റ്റുകാര്‍ ജനങ്ങളോട് അധികാര ഗര്‍വ്വ് കാണിക്കരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. ജനങ്ങളോട് വിനീത വിധേയരാകണമെന്നും കമ്മ്യൂണിസ്റ്റുകാര്‍ക്ക് വോട്ടല്ല നിലപാടാണ് പ്രധാനമെന്നും പി ജയരാജന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ ജിബിന്‍ പി മൂഴിക്കല്‍ അനുസ്മരണത്തിന്റെ ഭാഗമായി 'ഗവര്‍ണര്‍ പദവി കൊളോണിയല്‍ അവശേഷിപ്പോ അനിവാര്യതയോ' എന്ന വിഷയത്തില്‍ നടന്ന സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ജനങ്ങളോട് അധികാര ഗര്‍വ്വോടെ പെരുമാറുകയല്ല കമ്മ്യൂണിസ്റ്റുകാര്‍ ചെയ്യേണ്ടത്. അത് പാര്‍ട്ടി തന്നെ വ്യക്തമാക്കിയ കാര്യമാണ്. കമ്മ്യൂണിസ്റ്റുകാര്‍ ജനങ്ങളോട് വിനീത വിധേയരാകണം. ജനങ്ങളുമായുളള ബന്ധം ദൃഢമാകണം. അതുസംബന്ധിച്ച് എവിടെയെങ്കിലും പോരായ്മ വരുന്നുണ്ടെങ്കില്‍ പരിശോധിച്ച് തെറ്റുതിരുത്താന്‍ പാര്‍ട്ടിക്കകത്ത് സംവിധാനമുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിരന്തരം അത്തരം തെറ്റുതിരുത്തല്‍ പ്രക്രിയ നടത്തുന്ന പാര്‍ട്ടിയാണ് സിപിഎം. കിട്ടുന്ന വോട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ നിലപാടിനെ വിലയിരുത്താനാവില്ല. തെരഞ്ഞെടുപ്പുകളില്‍ തോറ്റെന്ന് കരുതി നിലപാടുകളെല്ലാം തെറ്റായിരുന്നുവെന്ന് പറയാനാകില്ല. കമ്മ്യൂണിസ്റ്റുകാര്‍ക്ക് വോട്ടല്ല നിലപാടാണ് പ്രധാനം'- പി ജയരാജന്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 20 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More