തൃപ്പൂണിത്തുറ സ്‌ഫോടനം: നഷ്ടപരിഹാരം തേടി പ്രദേശവാസികള്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി: തൃപ്പൂണിത്തുറ സ്ഫോടനത്തില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ച പ്രദേശവാസികള്‍ ഹൈക്കോടതിയിലേക്ക്. നഷ്ട പരിഹാരം കണക്കാക്കാന്‍ ഒരു പ്രത്യേക സമിതിയെ നിയമിക്കണമെന്നാണ് ആളുകളുടെ ആവശ്യം. ഈ വെടിക്കെട്ട്‌ അപകടത്തിന് ഉത്തരവാദികളായവര്‍ നഷ്ട്പരിഹാരം നല്‍കണമെന്നും ഇല്ലെങ്കില്‍ നിയമ നടപടികളിലേക്ക് നീങ്ങുമെന്നും ആക്ഷന്‍ കൗണ്‍സില്‍ അംഗം ആര്‍ ദാസ്‌ അറിയിച്ചു.

'ഒരു കമ്മീഷനെ നിയമിക്കണം, അവര്‍ ഇവിടെ തെളിവെടുപ്പ് നടത്തി നഷ്ടപരിഹാരം കണക്കാക്കണം. വെടിക്കെട്ടിന് ആരാണ് ഉത്തരവാദിയെന്ന് ഇന്നും വ്യക്തമല്ല. ലൈസന്‍സ് ഇല്ലെന്ന കാരണത്താല്‍ പോലീസ് കൈയൊഴിഞ്ഞു. നിയമപരമായിട്ടല്ല വെടിക്കെട്ട് പുര പ്രവര്‍ത്തിച്ചതെന്നാണ് സര്‍ക്കാറിന്റെ വാദം. അപകടം നടന്ന് മൂന്ന് ദിവസമായിട്ടും നഷ്ടപരിഹാരത്തിന്‍റെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വീടുകള്‍ സന്നദ്ധ സംഘടനകള്‍ ചേര്‍ന്ന് വൃത്തിയാക്കി തന്നു. പഴയപടി താമസിക്കാന്‍ കഴിയില്ല. എത്രയും പെട്ടന്ന് നഷ്ടപരിഹാരം നല്‍കി പഴയ രീതിയില്‍ ജീവിക്കണം - ആര്‍ ദാസ്‌ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സ്ഫോടനത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. സബ് കളക്ടര്‍ കെ മീരയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. സ്ഫോടനത്തില്‍ അറസ്റ്റിലായ നാലു പേരെയും പോലീസ് റിമാന്‍ഡ് ചെയ്തിരുന്നു. സ്ഫോടനത്തില്‍ പരിക്കേറ്റ് ഗുരുതര നിലയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More