ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കുളള 'സ്മൃതി മണ്ഡപം' : എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍:  പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവരുടെ പേരില്‍ സിപിഎം നിര്‍മ്മിച്ച 'സ്മൃതി മണ്ഡപ'ത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നിര്‍വഹിക്കും. കൊളവല്ലൂര്‍ തെക്കുംമുറിയിലാണ് സിപിഎം തൃപ്പങ്ങോട്ടൂര്‍ ലോക്കല്‍ കമ്മിറ്റി 'രക്തസാക്ഷി മണ്ഡപം' നിര്‍മ്മിക്കുന്നത്. വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍  എന്നിവരും പങ്കെടുക്കുമെന്നാണ് വിവരം. വിഷയത്തില്‍ പ്രതികരിക്കാന്‍ പാര്‍ട്ടി നേതൃത്വമോ സംസ്ഥാന സെക്രട്ടറിയോ ഇതുവരെ തയ്യാറായിട്ടില്ല.

2015 ജൂണ്‍ ആറിന് ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട സുബീഷ്, ഷൈജു എന്നിവരുടെ പേരിലാണ് സ്മൃതി മണ്ഡപം. കൊളവല്ലൂര്‍ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രൂട്ട് കുന്നിന്‍മുകളില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം നടക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ മറ്റ് നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ബോംബ് നിര്‍മ്മിച്ചവരെ തളളിപ്പറയുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

ബോംബ് നിര്‍മ്മിച്ചവര്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്നും പാര്‍ട്ടിക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്നാല്‍ പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത് അന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 2 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 2 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 2 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 2 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More