ഉത്രാ കൊലക്കേസ് അന്വേഷണം പുസ്തകമാക്കി മുന്‍ ഡിജിപിയും മകനും

തിരുവനന്തപുരം: ഉത്രാ കേസ് അന്വേഷണം പുസ്തമാക്കി മുന്‍ ഉത്തരാഖണ്ഡ് ഡിജിപിയും മകനും. 'ഫാന്‍ങ്‌സ് ഓഫ് ഡെത്ത്: എ ട്രൂ സ്റ്റോറി ഓഫ് കേരളാ സ്‌നേക്ക് ബൈറ്റ് മര്‍ഡര്‍' എന്നാണ് പുസ്തകത്തിന്റെ പേര്. മുന്‍ ഉത്തരാഖണ്ഡ് ഡിജിപി അലോക് ലാലും മകന്‍ മാനസ് ലാലും ചേര്‍ന്നാണ് പുസ്തകമെഴുതിയത്. 2020 മെയ് ഏഴിനാണ് കൊല്ലം അഞ്ചലില്‍ ഉത്രയെന്ന യുവതിയെ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്. കൊലപാതകം, ഗൂഢാലോചന, ഗാര്‍ഹിക പീഡനം, ജീവനുളള വസ്തുവിനെ ഉപയോഗിച്ച് കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകളാണ് സൂരജിനെതിരെ ചുമത്തിയത്. 

കേസില്‍ ആദ്യം പ്രതിചേര്‍ക്കപ്പെട്ട പാമ്പു പിടുത്തക്കാരന്‍ കല്ലുവാതുക്കല്‍ സുരേഷിനെ പൊലീസ് പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു. ദൃസാക്ഷികളില്ലാത്ത കേസില്‍ സുരേഷിന്റെ മൊഴിയാണ് കോടതിക്കു മുന്നിലുളള ഏറ്റവും പ്രധാനപ്പെട്ട സാക്ഷിമൊഴി. സൂരജിന് പാമ്പുകളെ കൊടുത്തിട്ടുണ്ടെന്നും അവയെ കൈകാര്യം ചെയ്യാന്‍ അയാള്‍ക്ക് അറിയാമെന്നുമായിരുന്നു സുരേഷ് നല്‍കിയ മൊഴി. ഭാര്യയെ കൊല്ലാന്‍ വേണ്ടിയാണ് സൂരജ് പാമ്പിനെ  വാങ്ങിയതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സുരേഷ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷിനെ മാപ്പുസാക്ഷിയാക്കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

ഉത്രയെ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് 10 വര്‍ഷം തടവ്, തെളിവ് നശിപ്പിച്ചതിന് 7 വര്‍ഷം എന്നിങ്ങനെയാണ് കോടതി സൂരജിന്  വിധിച്ച ശിക്ഷ. ഇതില്‍ 17 വര്‍ഷം തടവ് സൂരജ് ആദ്യം അനുഭവിക്കണം. അതിനുശേഷം ജീവപര്യന്തം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. നഷ്ടപരിഹാരമായി നല്‍കുന്ന തുക ഉത്രയുടെ കുഞ്ഞിന് ലഭിക്കും എന്നായിരുന്നു കോടതി വിധി.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 2 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 2 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 2 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 2 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More