കെ.എസ്.എഫ്.ഇ പുതുക്കിയ പലിശ നിരക്ക് ധനമന്ത്രി പ്രഖ്യാപിച്ചു

തിരുവനന്തപുരം:  കെ.എസ്.എഫ്.ഇ നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. സീനിയര്‍ സിറ്റിസണ്‍, ഫിക്സഡ് ഡെപ്പോസിറ്റ് തുടങ്ങി എല്ലാതരത്തിലുള്ള നിക്ഷേപങ്ങള്‍ക്കും വിവിധ നിരക്കില്‍ പലിശ നിരക്ക് ഉയര്‍ത്തിയതായി ധനമന്ത്രി തോമസ്‌ ഐസക് പ്രഖ്യാപിച്ചു. നിക്ഷേപ സ്വീകരണം ഊര്‍ജ്ജിതമാക്കി, വ്യവസ്ഥകള്‍ ഉദാരമാക്കി വായ്പകള്‍ നല്‍കാനുള്ള പദ്ധതി കെ.എസ്.എഫ്.ഇ ആവിഷ്ക്കരിച്ചതായും ധനമന്ത്രി പറഞ്ഞു. ഇതിന്റെ ഗുണം വ്യാപാരികള്‍ക്കും ചെറുകിട സംരംഭകര്‍ക്കും വ്യാപാരികള്‍ക്കും ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

താഴെ പറയുന്ന തരത്തിലാണ് പുതുക്കിയ പലിശ നിരക്ക്:

1. സീനിയര്‍ സിറ്റിസണ്‍ നിക്ഷേപങ്ങള്‍ക്ക് 8.5%

2. ചിട്ടിപ്പണ നിക്ഷേപങ്ങള്‍ക്ക് 7.75%

3.  ഫിക്സഡ് ഡിപ്പോസിറ്റ് 7.25%

4. സുഗമ നിക്ഷേപം 6.5% 

നിക്ഷേപങ്ങല്‍ക്കുള്ള പലിശ നിരക്ക്  ഉയര്‍ത്തിയതോടൊപ്പം സ്വര്‍ണ്ണ പണയ വായ്പാ പലിശ നിരക്ക് കുറക്കുകയും ചെയ്തിട്ടുണ്ട്. 

1. 10,000 രൂപ വരെയുള്ള സ്വര്‍ണ്ണ പണയ വായ്പ്പക്ക് നിലവില്‍ ഉണ്ടായിരുന്ന 9.5% പലിശ നിരക്കില്‍ നിന്ന് ഒരു ശതമാനം കുറച്ചു. ഇനി 8.5% നല്‍കിയാല്‍ മതിയാകും.

2. ജനമിത്രം പദ്ധതി പ്രകാരം 10 ലക്ഷം രൂപ വരെ 5.7% പലിശ നിരക്കില്‍ വായ്പയായി നല്‍കും.

3. ജാമ്യക്കാരെ കിട്ടാത്ത പ്രശ്നം പരിഹരിക്കാന്‍ വ്യാപാരികള്‍ക്ക് മൂന്നു പേരുടെ പരസ്പര ജാമ്യത്തില്‍ ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കും. 

  കെ.എസ്.എഫ്.ഇ വായ്പാ കുടിശ്ശിക പ്രശ്നം പരിഹരിക്കാന്‍ റിട്ടയെര്‍ഡ് ജില്ല ജഡ്ജ് അധ്യക്ഷനായി അദാലത്ത് നടത്തും. ഫിക്സഡ് ഡിവിഡണ്ട് ചിട്ടി നടപ്പാക്കുമെന്നും   ധനമന്ത്രി തോമസ്‌ ഐസക് 


Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More