സംസ്ഥാനത്ത് ഇന്നുമുതല്‍ തീവണ്ടിയോടുന്നു, സമയക്രമം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ലോക്ക് ഡൌണ്‍ കാലത്തെ യാത്രാക്ലേശങ്ങള്‍ക്ക് പരിഹാരമായി ഇന്ന് മുതല്‍ സംസ്ഥാനത്ത് ട്രെയിനുകള്‍ ഓടിത്തുടങ്ങി. സംസ്ഥാനത്തിന്റെ ഒരറ്റത്തു നിന്ന് മറ്റേയറ്റത്തെത്താനും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെത്താനുമുള്ള ആളുകളുടെ പ്രയാസങ്ങള്‍ക്ക് ലോക്ക് ഡൌണ്‍ ഇളവുകളെത്തുടര്‍ന്നാരംഭിച്ച ട്രെയിന്‍ സര്‍വീസുകള്‍ വലിയൊരു പരിധിവരെ പരിഹാരമാകും.

ഇന്നാരംഭിച്ച ട്രെയിന്‍ സര്‍വീസുകളുടെ വിശദ വിവരങ്ങളും സമയ ക്രമവും റെയില്‍വേ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടിക്കറ്റുകൾ ഓൺലൈനായും തിരഞ്ഞെടുത്ത കൗണ്ടറുകൾ വഴിയും ബുക്ക് ചെയ്യാം. പുതിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ ഞായറാഴ്ചകളില്‍ ടിക്കറ്റ് കൌണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല. കൊവിഡ്‌ ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തുക. മാസ്ക് ധരിക്കാതെയെത്തുന്നവര്‍ക്ക് ടിക്കറ്റ് നല്‍കില്ല.

ട്രെയിനുകളുടെ സമയക്രമം 

1.തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (02076): തിരുവനന്തപുരത്തുനിന്ന് പുലർച്ചെ 5.45ന് പുറപ്പെടും. മടക്കം കോഴിക്കോട്ടുനിന്ന് പകൽ 1.45ന് (എല്ലാദിവസവും).

2. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി (02082):തിരുവനന്തപുരത്തുനിന്ന് പകൽ 2.45ന് പുറപ്പെടും (ചൊവ്വാഴ്ചയും ശനിയാഴ്ചയും ഒഴികെ). മടക്കം കണ്ണൂരിൽനിന്ന് പുലർച്ചെ 4.50ന് പുറപ്പെടും (ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെ).

3. തിരുവനന്തപുരം-ലോകമാന്യ തിലക് (06346):തിരുവനന്തപുരത്തുനിന്ന് പകൽ 9.30ന് പുറപ്പെടും. മടക്കം ലോക്മാന്യ തിലകിൽനിന്ന് പകൽ 11.40ന് (എല്ലാദിവസവും).

4. എറണാകുളം ജങ്ഷൻ-നിസാമുദീൻ മംഗള എക്സ്പ്രസ് (02617):എറണാകുളത്തുനിന്ന് പകൽ 1.15ന് പുറപ്പെടും. മടക്കം നിസാമുദീനിൽനിന്ന് രാവിലെ 9.15ന് (എല്ലാ ദിവസവും)

5. എറണാകുളം ജങ്ഷൻ-നിസാമുദീൻ (തുരന്തോ) എക്സ്പ്രസ് (02284):എറണാകുളത്തുനിന്ന് ചൊവ്വാഴ്ചകളിൽ രാത്രി 11.25ന് പുറപ്പെടും. മടക്കം ശനിയാഴ്ചകളിൽ നിസാമുദീനിൽനിന്ന് രാത്രി 9.35ന്.

6. തിരുവനന്തപുരം സെൻട്രൽ-എറണാകുളം ജങ്ഷൻ (06302):പ്രതിദിന പ്രത്യേക തീവണ്ടി തിങ്കളാഴ്ച പകൽ 7.45 മുതൽ സർവീസ് ആരംഭിക്കും.

7. എറണാകുളം ജങ്ഷൻ-തിരുവനന്തപുരം (06301):പ്രതിദിന പ്രത്യേക തീവണ്ടി പകൽ ഒന്നിന് പുറപ്പെടും.

8. തിരുച്ചിറപ്പള്ളി-നാഗർകോവിൽ (02627):പ്രതിദിന സൂപ്പർ ഫാസ്റ്റ് തിങ്കളാഴ്ച പകൽ ആറുമുതൽ സർവീസ് ആരംഭിക്കും. മടക്കം പകൽ മൂന്നിന് നാഗർകോവിലിൽനിന്ന് പുറപ്പെടും.

സ്റ്റോപ് ക്രമീകരണം

തിരുവനന്തപുരം-ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസിന്റെ (06345, 06346) ചെറുവത്തൂരിലെ സ്റ്റോപ് ഒഴിവാക്കി. തിരൂർ സ്റ്റോപ് നിലനിർത്തി. എറണാകുളം ജങ്ഷനും ഡൽഹിക്കും (ഹസ്രത്ത് നിസാമുദ്ദീൻ) ഇടയിൽ സർവീസ് നടത്തുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസിന്റെ (02617/02618) ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, തലശേരി, പഴയങ്ങാടി, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റോപ്പുകളും ഒഴിവാക്കിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More