വിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

തിരുവനന്തപുരം:  കേരളത്തിന്റെ 46 -ാമത്  ചീഫ് സെക്രട്ടറിയായി ഡോ.വിശ്വാസ് മേത്ത ചുമതലയേറ്റു. ടോം ജോസ് വിരമിച്ചതിനെ തുടര്‍ന്നാണ്‌ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ കേരളാ കേഡറിലെ ഏറ്റവും ഉയര്‍ന്ന പദവിയിലേക്ക് വിശ്വാസ് മേത്ത എത്തുന്നത്. 1986 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വിശ്വാസ് മേത്തയ്ക്ക് 2021 ഫെബ്രുവരിയില്‍ വിരമിക്കുന്നതുവരെ പദവിയില്‍ തുടരാം. 

ആഭ്യന്തരവകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നാണ് വിശ്വാസ് മേത്ത ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. രാജസ്ഥാനിലെ ദുംഗാപൂര്‍ സ്വദേശിയാണ്.

മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങി വെച്ച പദ്ധതികള്‍ പൂര്‍ത്തികരിക്കുന്നതിന് പ്രാമുഖ്യം നല്‍കുമെന്ന് ചുമതലയേറ്റെടുത്ത ശേഷം പുതിയ ചീഫ് സെക്രട്ടറി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഉദ്യോഗസ്ഥര്‍ മാറുന്നതുകൊണ്ട് സര്‍ക്കാരിന്റെ നൈരന്തര്യം നഷ്ടപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ അടിയന്തിര പ്രാധാന്യമുള്ള വിഷയം കൊവിഡ്‌ -19 പ്രതിരോധ പ്രവര്‍ത്തനമാണ്. അതിനായി പ്രവര്‍ത്തിക്കുമെന്നും ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

ഇപി ജയരാജന്‍ വധശ്രമക്കേസ്; കെ സുധാകരനെ കുറ്റവിമുക്തനാക്കി കോടതി

More
More
Web Desk 7 hours ago
Keralam

ജാതീയ അധിക്ഷേപം; സത്യഭാമയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

More
More
Web Desk 1 day ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 2 days ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 3 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More