എ.ഐ.ഐ.എം.എസ് പ്രവേശന പരീക്ഷ: വിദ്യാർത്ഥികൾ ആവശ്യപ്പെട്ട സെന്റർ അനുവദിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട്

കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ എ.ഐ.ഐ.എം.എസ് പ്രവേശനപരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അവർ ആവശ്യപ്പെട്ട സെന്ററുകൾ അനുവദിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനന് അയച്ച ഇമെയിൽ സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ജൂൺ 11-നാണ് രാജ്യത്താകെ പരീക്ഷ നടക്കുന്നത്. തിരുവനന്തപുരം സെന്റർ ചോദിച്ച പല വിദ്യാർത്ഥികൾക്കും തമിഴ്‌നാട്ടിലാണ് സെന്റർ കിട്ടിയത്. ഇന്നത്തെ സാഹചര്യത്തിൽ മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യാൻ വിദ്യാർത്ഥികളെ നിർബന്ധിക്കാൻ കഴിയില്ല. അതുകൊണ്ട് വിദ്യാർത്ഥികൾ ആവശ്യപ്പെട്ട പരീക്ഷാകേന്ദ്രം തന്നെ അനുവദിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More