പ്രളയഫണ്ട് തട്ടിപ്പ്: മുഖ്യപ്രതി വിഷ്ണു പ്രസാദിന്റെ സ്വത്ത് കണ്ടു കെട്ടണമെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്

എറണാകുളം പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യപ്രതി കളക്ട്രേറേറ്റ് ജീവനക്കാരനായ വിഷ്ണു പ്രസാദിന്റെ സ്വത്ത് കണ്ടു കെട്ടണമെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. തട്ടിപ്പ് സംബന്ധിച്ച് ജില്ലാ കളക്ടർ എസ് സുഹാസിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് ശുപാർശുള്ളത്. ​റവന്യൂ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാ​ഗമായി റിപ്പോർട്ട് ലാൻഡ് ജോയിന്റ് കമ്മീഷണർ ഇ കൗശിക്കിന് കൈമാറി. അന്വേഷണത്തിന്റെ ഭാ​ഗമായി ജോയിന്റ് കമ്മീഷണർ കളക്ട്രേറ്റിലെത്തി തെളിവെടുപ്പ് നടത്തുകയും റിപ്പോർട്ട് സ്വീകരിക്കുകകയും ചെയ്തു. കളക്ട്രേറ്റിലെ മുൻ ജീവനക്കാരനായ വിഷ്ണു പ്രസാദ് ​ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തതെന്നും ഇയാൾ അനധികൃതമായി ഒന്നര കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നും  റിപ്പോർട്ടിലണ്ട്. ഈ സ്വത്ത് തിരിച്ചു പിടിച്ച് നഷ്ടം നികത്തണമെന്നാണ് റിപ്പോർട്ടിലുളളത്.

കേസുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിലെ 11 ജീവനക്കാരോട് കളക്ടർ വിശദീകരണം ചോദിച്ചിരുന്നു. ഇവരുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ്  കളക്ടറുടെ റിപ്പോർട്ടിലുള്ളത്. ബോധപൂർവമല്ലെങ്കിലും ജീവനക്കാരുടെ ഭാ​ഗത്ത് നിന്നും വിഴ്ചയുണ്ടായി. ജീവനക്കാർക്കെതിരെ നടപടി വേണമെന്നും കളക്ടർ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിഷ്ണു പ്രസാദിനെ കളക്ട്രേറ്റിലെത്തിച്ച് തെളിവെടുത്തു. 

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More