യൂത്ത് കോൺ​ഗ്രസ് നേതാവിന് ഡിസിസി ഭാരവാഹിയുടെ മർദ്ദനം

തിരുവനന്തപുരത്ത് യൂത്ത് കോൺ​ഗ്രസ് നേതാവിന് ഡിസിസി ഭാരവാഹിയുടെ മർദ്ദനം. യൂത്ത് കോൺ​ഗ്രസ് മാരായമുട്ടം പ്രസി‍ഡന്റ് ജയനാണ് മർദ്ദനമേറ്റത്. കോൺ​ഗ്രസ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയായ മാരായമുട്ടം സുരേഷിന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. സുരേഷും കൂട്ടാളിയും ബൈക്കിലെത്തി ജയനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സുരേഷിന്റെ കൂടെയുണ്ടായിരുന്ന ആൾ ജയനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് വീഴ്ത്തി. മർദ്ദനമേറ്റ ജയൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

കഴിഞ്ഞയാഴ്ചയാണ് ജയന് നേരെ ആക്രമണം ഉണ്ടായത്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരമായ ആക്രമണത്തിന്റെ വിവരങ്ങൾ പുറത്ത് വന്നത്. നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടർന്ന് സുരേഷ് ഒളിവിൽ പോയി. ആക്രമണത്തിന് പിന്നിൽ പാർട്ടിയിലെ തർക്കങ്ങളല്ലെന്ന് തിരുവനന്തപുരം ഡിസിസി അറിയിച്ചു.

മാരായമുട്ടം സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ കോൺ​ഗ്രസിലെ ഇരുവിഭാ​ഗങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച് പരാതി ഉന്നയിച്ചതാണ് മർദ്ദനത്തിന് കാരണമായത്. ബാങ്കുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യാമെന്ന് പറഞ്ഞ് ജയനെ വിളിച്ചുവരുത്തിയാണ് മർദ്ദിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 4 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More