പ്രശസ്ത സംഗീതജ്ഞരായ ഗുണ്ടച്ച സഹോദരന്മാർക്കെതിരെ ലൈംഗിക പീഡനാരോപണം

യുനെസ്കോ അംഗീകൃത സംഗീത ഗുരുകുലത്തിലെ പ്രശസ്ത അധ്യാപകർക്ക് നേരെ ലൈംഗിക പീഡനാരോപണം. ഭോപ്പാലിലെ ധ്രുപത് സൻസ്ഥാൻ റെസിഡൻഷ്യൽ മ്യൂസിക് ഗുരുകുലത്തിലെ രമാകാന്ത് ഗുണ്ടച്ച, അഖിലേഷ് ഗുണ്ടച്ച എന്നിവർക്കെതിരെയാണ് ആരോപണം. 

'ധ്രുപദ് ഫാമിലി യൂറോപ്പ്’ എന്ന സംഘം എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ആരോപണങ്ങൾ ആദ്യം പുറത്തുവന്നത്. ആരാണെന്ന് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത തന്റെ സുഹൃത്തിനെ പ്രതിനിധീകരിച്ചാണ് ഇത് ചെയ്യുന്നതെന്ന് ആംസ്റ്റർഡാമിൽ നിന്നുള്ള യോഗ ടീച്ചർ എഴുതി. കൂടാതെ, രണ്ട് ഗുരുക്കന്മാരും  വർഷങ്ങളായി ഉപദ്രവിച്ചുവെന്ന് ആരോപിച്ച് സംഗീതജ്ഞരുടെ വിദ്യാർത്ഥികൾക്ക് ഇമെയിൽ ചെയ്യുകയും ചെയ്തു. അധ്യാപകരുടെ ഭീഷണി മൂലമാണ് ഇത്രകാലം  മിണ്ടാതിരുന്നതെന്ന്  ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. തങ്ങൾക്ക് ആവശ്യമുള്ളത് എന്തായാലും  ലഭിക്കുമെന്നും, ‘ഇല്ല’ എന്നത് ഒരുത്തരമായി തങ്ങൾ  സ്വീകരിക്കില്ലെന്നും പറഞ്ഞാണ് അവർ ഭീഷണിപ്പെടുത്തിയതെന്നും ടീച്ചർ എഴുതി.

ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഒരു ആഭ്യന്തര സമിതി രൂപീകരിച്ചതായി സൻസ്ഥാൻ  അറിയിച്ചു. മുൻവിധികളില്ലാതെ നീതി ലഭ്യമാക്കാൻ ഈ സമിതി ശ്രമിക്കുമെന്നും  സുരക്ഷിതമായ അന്തരീക്ഷവും നിഷ്പക്ഷമായ അധ്യാപനവുമാണ് ധ്രുപദ് സൻസ്ഥാനിന്റെ  പ്രധാന ലക്ഷ്യമെന്നും സൻസ്ഥാൻ അറിയിച്ചു.

Contact the author

National Desk

Recent Posts

National Desk 17 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 20 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More