ട്രംപിന്‍റെ വരവില്‍ വ്യാപാര കരാറിന് സാധ്യതയില്ലെന്ന് യുഎസ് വൃത്തങ്ങള്‍

ദല്‍ഹി: അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വ്യാപാര കരാറുകളില്‍ ഒപ്പുവെയ്ക്കാന്‍ സാധ്യതയില്ലെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോട്ട് ചെയ്തു. ഉഭയകക്ഷി വ്യാപാരവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കാം എന്നാല്‍ ഇക്കാര്യത്തിലുള്ള ഇന്ത്യയുടെ സമീപനം പ്രധാനമാണെന്നും അമേരിക്കന്‍ ഉദ്ദ്യോഗസ്ഥരെ ഉദ്ദരിച്ച് എന്‍ഡിടിവി റിപ്പോട്ടു ചെയ്യുന്നു. 

ഇന്ത്യ പുതിയ ബജറ്റിലടക്കം കൊണ്ടുവന്ന നികുതിയിളവുകളും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള സംരംഭക പാക്കേജുകളും യുഎസ് അധികൃതരില്‍ അപ്രീതിയുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയുടെ പുതിയ നീക്കങ്ങള്‍ തങ്ങളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് യുഎസ് കരുതുന്നത്. ഇക്കാരണത്താലാണ് 5.6 ബില്ല്യന്‍ ഡോളറിന്‍റെ കയറ്റുമതിയില്‍  യുഎസ്, ഇന്ത്യക്കു നല്‍കിയിരുന്ന ഫ്രീ താരിഫ് എടുത്തുകളഞ്ഞത്  എന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

ഇതിനുപുറമേ ബജറ്റ് നിര്‍ദ്ദേശം എന്ന നിലയില്‍ ഇന്ത്യ ചില ഉല്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടിയിരുന്നു. ഇലക്ട്രോണിക്സ്‌ മുതല്‍ കളിപ്പാട്ടങ്ങള്‍ വരെ ഇതിനകത്ത് വരും. ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിയന്ത്രിക്കാനാണ് ഇന്ത്യ ഇത്തരം പരിഷ്കാരങ്ങള്‍ കൊണ്ടുവന്നത് എങ്കിലും അമേരിക്കയില്‍ നിന്നുമുള്ള ഇറക്കുമതിയെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നതാണ് യുഎസ് നേതൃത്വത്തെ ചൊടിപ്പിച്ചത് എന്നാണ് വാര്‍ത്ത. 

ഈ സാഹചര്യമാണ് ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തില്‍ ഒരു മെല്ലെപ്പോക്കു നയം മതിയെന്ന നിലപാടെടുക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത് എന്നാണ് ലഭിക്കുന്ന സൂചനകള്‍.അതുകൊണ്ടുതന്നെ ഈ മാസം 24 ,25 എന്നീ ദിവസങ്ങളിലായി നടക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്‍റെ  ഇന്ത്യാ സന്ദര്‍ശനത്തില്‍, ഇന്ത്യയുമായി വ്യാപാര കരാറുകളില്‍ ഒപ്പുവെയ്ക്കാന്‍ സാധ്യതയില്ല എന്നുതന്നെയാണ് യുഎസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത് - എന്‍ഡിടിവി  പറയുന്നു.


 



    

Contact the author

web desk

Recent Posts

National Desk 21 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 23 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More