മഹാത്മാ, എൻ്റെ കുറ്റബോധ സമാഹാരത്തിൻ്റെ കവർ നിൻ്റെ പടമാണ് - എസ്. വി. മെഹ്‌ജൂബ്

മഹാത്മാ,

നീ ജനിക്കുന്നതിന് മുൻപ്

ജനിച്ചുമരിച്ചാൽ മതിയായിരുന്നു.


എങ്കിൽ... തിളക്കമുള്ള കുപ്പായമിടുമ്പോൾ,

നാലു പോക്കറ്റും അതിനകം കുറു- പോക്കറ്റുമുള്ള ജീൻസ് വലിച്ചു കയറ്റുമ്പോൾ,

പുറമെ ഗാംഭീര്യവും അകമെ പതുപതുപ്പുമുള്ള ഷൂവിലേക്ക്  പാദങ്ങൾ ഊഷ്മളമാകുമ്പോൾ

കുറ്റബോധം തോന്നില്ലായിരുന്നു.

എന്നേക്കാൾ, ഇതിനകം പൂകിയ എനിക്കിട്ട വില ഞാൻ എതിർ കണ്ണുകളിൽ വായിച്ചാഹ്ളാദിച്ചു.

നിൽപ്പുമാ നോട്ടവും പ്രൗഡം.


എന്നാൽ നീ 

ഞാൻ കയറിച്ചെല്ലുന്ന വരാന്തകളിലെ,

ആപ്പീസുകളിലെ,

ക്ലാസ് മുറികളിലെ 

ചുവരുകളിൽ 

എനിയ്ക്ക്  കയ്യെത്താത്ത ഉയരങ്ങളിൽ

മുട്ടെത്താത്ത മുണ്ടുടുത്ത്  കളിയാക്കി ചിരിക്കുന്നു.


 ആശിക്കുമ്പോള്‍ ബുദ്ധനുണ്ടാക്കിയ

കഴിക്കുമ്പോൾ നബിയുണ്ടാക്കിയ 

ഹിംസിയ്ക്കുമ്പോൾ യേശുവുണ്ടാക്കിയ 

നാലു കാശുണ്ടാക്കുമ്പോൾ മാക്സുണ്ടാക്കിയ

കുറ്റബോധം നിന്നിൽ സമ്മേളിച്ചു.


എൻ്റെ കുറ്റബോധത്തിൻ്റെ

സമാഹാരത്തിന് കവർ ചിത്രം നിൻ്റെ പടമാണ്

Contact the author

Recent Posts

Views

ശാസ്ത്രജ്ഞന്മാർ യുക്തിവാദികളുടെ പുരോഹിതന്മാരല്ല-ഡോ. രാജഗോപാല്‍ കമ്മത്ത്

More
More
K T Kunjikkannan 2 weeks ago
Views

പൂരത്തിന്‍റെ മറവില്‍ രാജ്യദ്രോഹിയായ സവര്‍ക്കറെ വെളുപ്പിച്ചെടുക്കാനുള്ള നീക്കം കേരളം വകവെക്കില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Dr. Azad 2 weeks ago
Views

സിപിഎം നേതാക്കളെക്കുറിച്ചുള്ള വീക്കിലീക്സ് വെളിപ്പെടുത്തല്‍ ശരിയാണെന്ന് തെളിഞ്ഞു- ഡോ. ആസാദ്

More
More
Views

''കാട്ടുപന്നികളെ കൊന്നുതിന്നാമെന്ന ഗാഡ്ഗിലിന്‍റെ വെളിപാട്- ഡോ. എ രാജഗോപാല്‍ കമ്മത്ത്

More
More
J Devika 3 weeks ago
Views

ഹിന്ദുത്വത്തോളം സെമിറ്റിക്ക് സ്വഭാവമുള്ള ഒരു മതവും ഇന്ത്യയിലിന്നില്ല- ജെ ദേവിക

More
More
Chithranjali T C 3 weeks ago
Views

കല്‍ത്തപ്പത്തിന്റെ മണമുള്ള എന്റെ ചെറിയ പെരുന്നാള്‍- ടി സി ചിത്രാഞ്ജലി

More
More