അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിൽ ലോറി ഇടിച്ച സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച്

എപി അബ്ദുള്ളക്കുട്ടിട്ടിയുടെ വാഹനത്തിൽ ലോറി ഇടിച്ച സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാർ ബ്രേക്ക് ഇട്ടപ്പോൾ ലോറി പിന്നിൽ ഇടിക്കുകയായിരുന്നെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. അപകടം സംബന്ധിച്ച് മലപ്പുറം എസ് പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അഡീഷണൽ എസ് ഐയാണ് റിപ്പോർട്ട് തയ്യാറാക്കി കൈമാറിയത്. അശ്രദ്ധമായി വാ​ഹനം ഓടിച്ചതിന്റെ പേരിൽ ഡ്രൈവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 10.30 ന് മലപ്പുറം ജില്ലയിലെ രണ്ടത്താണിയിൽ വെച്ചാണ് അപകടമുണ്ടായത്. തന്നെ അപായപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാ​ഗമായാണ് അപകടമെന്ന് അബ്ദുള്ളക്കുട്ടി അരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് വിഷയത്തിൽ പൊലീസ് അന്വേഷണം നടത്തിയത്. 

യാത്രക്കിടെ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ തന്നെ അപമാനിക്കാനും കൈയ്യേറ്റം ചെയ്യാനും ശ്രമം നടത്തിയതായി അബ്ദുള്ളക്കുട്ടി അരോപിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായാണ് അപകടമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം അബ്ദുള്ളക്കുട്ടിയെ ഹോട്ടലിൽ ആരും അപമാനിച്ചിട്ടില്ലെന്ന് പൊന്നാനി വെളിയങ്കോട്ടെ ഹോട്ടൽ ഉടമ. ഹോട്ടലിനുള്ളിൽ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഹോട്ടൽ ഉടമ ഷക്കീർ പറഞ്ഞു.  പുറത്തുവെച്ച് കൈയ്യേറ്റമുണ്ടായോ എന്ന് അറിയില്ല. അബ്ദുള്ളക്കുട്ടിയുടെ പരാതി രാവിലയാണ് അറിഞ്ഞത്. മലപ്പുറം ജില്ലയിലെ വെളിയങ്കോട്ട് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ ഒരു സംഘം കൈയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്തെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാതി. 

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More