'തേജസ്വി യാദവ് വളരെ നല്ല കുട്ടിയാണ്'- ഉമാഭാരതി

ആർജെഡി നേതാവ് തേജസ്വി യാദവ് വളരെ നല്ല കുട്ടിയാണെന്ന് ബിജെപി നേതാവ് ഉമാഭാരതി. എന്നാല്‍, തേജസ്വി ചെറുപ്പമാണെന്നും ഒരു സംസ്ഥാനം ഭരിക്കാനുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിനില്ലെന്നും ഉമാഭാരതി പറഞ്ഞു. അതിനാൽ, വിജയിച്ചിരുന്നുവെങ്കില്‍ ബീഹാറിന്റെ ഭരണത്തിന് നേതൃത്വം നൽകുന്നത് ലാലു ആയിരുന്നേനെ എന്നും അവർ കൂട്ടിച്ചേർത്തു.

ഭോപാലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉമാഭാരതി. "തേജസ്വി വളരെ നല്ല കുട്ടിയാണ്, എന്നാൽ ബിഹാറിനെ നയിക്കാൻ തേജസ്വിക്കാവില്ല. തേജസ്വി ജയിച്ചിരുന്നെങ്കിൽ ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്നത് ലാലു ആയിരിക്കും. അത് ബീഹാറിന്റെ വളർച്ചയെ ഒരുപാട് പിന്നോട്ട് നയിച്ചേനെ. തേജസ്വിക്ക് പ്രായമാകുമ്പോൾ ഭരിക്കാം ." ഉമാഭാരതി പറഞ്ഞു. 

കമൽനാഥ് ഈ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചെന്നും അദ്ദേഹം തനിക്ക് മൂത്ത സഹോദരനെ പോലെ ആണെന്നും ഉമാഭാരതി കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ 19 സീറ്റുകൾ നേടി ബിജെപി വിജയിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു ഉമാഭാരതിയുടെ പ്രതികരണം.

Contact the author

News Desk

Recent Posts

National Desk 17 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 19 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More