നിര്‍ഭയാ കേസ്: വധശിക്ഷ മാര്‍ച്ച് 3-ന് നടക്കില്ല

ഡല്‍ഹി: നിര്‍ഭയാ കേസിലെ പ്രതികളിലൊരാളായ പവന്‍ കുമാര്‍ ഗുപ്തയുടെ പുതിയ ഹര്‍ജിയാണ് വധശിക്ഷ വീണ്ടും നീണ്ടുപോകാന്‍ കാരണം. വധ ശിക്ഷ ഇളവുചെയ്തു തരണമെന്നാവശ്യപ്പെട്ടാണ് പവന്‍ കുമാര്‍ ഗുപ്ത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വധശിക്ഷ ഒഴിവാക്കി ജീവപര്യന്തമാക്കി തരണമെന്നാണ് പ്രതി ആവശ്യം.  ഇയാളുടെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നത് മാര്‍ച്ച് 6-നാണ്. സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കുന്ന കേസുകളുടെ ലിസ്റ്റിലാണ് നിര്‍ഭയ കേസുള്‍പ്പെട്ടിരിക്കുന്നത്. ഇതുപ്രകാരം കേസ് പരിഗണിക്കുന്ന തീയതി 26-ന് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  

മാര്‍ച്ച്‌ 3-ന് പ്രതികളെ തൂക്കിലേറ്റണമെന്ന ഡല്‍ഹി അഡിഷണല്‍ സെഷന്‍സ് കോടതി ഉത്തരവു  മറികടക്കാന്‍ വേണ്ടിയാണ് പ്രതി പവന്‍ കുമാര്‍ ഗുപ്ത പുതിയ ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസ് പരിഗണിക്കുന്നത് 6-നായതിനാല്‍ വധശിക്ഷ നടപ്പാക്കുന്നത് പിന്നെയും വൈകുകയാണ്. അതേസമയം മാര്‍ച്ച്‌ മൂന്നിന് രാവിലെ ആറുമണിക്ക് വധശിക്ഷ നടപ്പിലാക്കണമെന്ന മരണ വാറണ്ട് ഡല്‍ഹി അഡിഷണല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ചു കഴിഞ്ഞു. ഇക്കാരണത്താല്‍ എത്രയും പെട്ടെന്ന് കേസ് പരിഗണിക്കണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടേക്കും.

പവന്‍ കുമാര്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയാല്‍ അയാള്‍ക്ക്‌ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിക്കാന്‍ കഴിയും. അതിന്‍റെ  നടപടി ക്രമങ്ങള്‍ക്കും ദിവസങ്ങള്‍ ആവശ്യമാണ്‌. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമാകു എന്നാണ് കരുതുന്നത്.

 



കേസില്‍  പവന്‍ കുമാര്‍ ഗുപ്ത. മുകേഷ് കുമാര്‍ സിംഗ്, വിനയ്കുമാര്‍ ശര്‍മ, അക്ഷയ് എന്നീ  4 പ്രതികളാണ് വധശിക്ഷ കാത്തുകഴിയുന്നത്. മാര്‍ച്ച്‌ മൂന്നിന് രാവിലെ ആറുമണിക്ക് വധശിക്ഷ നടപ്പിലാക്കണമെന്ന മരണ വാറണ്ട് ഡല്‍ഹി അഡിഷണല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ചു കഴിഞ്ഞു. കേസിലെ ഒന്നാം പ്രതി രാം സിംഗ് ശിക്ഷാ വേളയില്‍ തീഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു.പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി മൂന്നു വര്‍ഷത്തെ ജുവനയില്‍ ശിക്ഷ പൂര്‍ത്തിയാക്കി ജയില്‍ മോചിതനായിരുന്നു. 

                                                                                                                                                                                                                                                                                                                                                                                                                                                                                                                                     

Contact the author

web desk

Recent Posts

National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 4 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 4 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More