നന്ദി നീ തന്ന ഇളം നീലരാവുകള്‍ക്ക് - പ്രൊഫ. കല്‍പ്പറ്റ നാരായണന്‍

കംപാഷന്‍..കാരുണ്യം ഇത്ര പാഷനോട് കൂടി അവതരിപ്പിച്ച ഒരു കവിയെ ഞാന്‍ വേറെ ഓര്‍ക്കുന്നില്ല. സുഗതകുമാരിയാണ്‌ മലയാളി മനസ്സിന്റെ ഭാഗമാക്കി പരിസ്ഥിതി ബോധത്തെ മാറ്റുന്നത്. പിന്നീട് ഭാവുകത്വത്തിന്റെ ഭാഗമായി മാറുകയാണ് അത്. ഇത്ര സത്യസന്ധമായി കാരുണ്യത്തെ, വേദനയെ ആവിഷ്കരിച്ച കവികള്‍ കുറയും. അത് സാധ്യമായത് അതവര്‍ അനുഭവിച്ചതുകൊണ്ടാണ്.

ആര്‍ദ്രത എന്ന അനുഭൂതിയെ ഈ അളവില്‍ സാക്ഷാത്കരിച്ച ഒരു കവിയേയും മലയാളത്തില്‍ എനിക്ക് വേറെ ഓര്‍ക്കുവാന്‍ സാധിക്കുന്നില്ല. സുഗതകുമാരി ജ്ഞാനപീഠപുരസ്കാരം ഉള്‍പ്പെടെ എല്ലാ അംഗീകാരങ്ങളും അര്‍ഹിച്ചിരുന്നു. അങ്ങനെ അര്‍ഹിച്ചതൊക്കെ നേടിയിട്ടാണ് അവര്‍ പോയത് എന്ന് ആ വിധത്തില്‍ പറഞ്ഞുകൂടാ. ഹൃദയങ്ങളുടെ കവിയായിരുന്നു അവര്‍. അവരുടെ "സമാന ഹൃദയാ നിനക്കായ് പാടുന്നേന്‍'' സമാന ഹൃദയരുടെയൊക്കെ കവിയായി, അവര്‍ക്കായി, അവരുടെ അനുഭൂതികളെ ഈ വിധത്തില്‍ സാന്ദ്രമായി ആവിഷ്കരിച്ച കവിയായിരുന്നു സുഗതകുമാരി.  

'ബീഹാര്‍', 'രാജലക്ഷ്മിയോട്'.. ഇങ്ങനെയുള്ള ആദ്യകാല കവിതകള്‍ ഒരുപക്ഷെ അത്ഭുതപ്പെടുത്തുന്ന പ്രതിഭാ വിലാസത്തോടുകൂടിയവയായിരുന്നു. പില്‍ക്കാലത്തേക്ക് വരുമ്പോള്‍ സുഗതകുമാരിയുടെ കവിതകള്‍ നമ്മള്‍ എന്തിനെ അവഗനിക്കുന്നുവോ എന്തിനെ വിസ്മരിക്കുന്നുവോ ആ കാരുന്യത്തെയും സ്നേഹത്തെയും കുറിച്ചുമാത്രം ആയിത്തീര്‍ന്നു. അങ്ങനെ അത് തന്റെ ദൌത്യമായി അവര്‍ സ്വീകരിച്ചു. സമാന ഹൃദയനായ ഒരു മനുഷ്യനോട് പറയുന്നുവന്നു മാത്രമല്ല, എല്ലാവരെയും സമാന ഹൃദയരക്കാനുള്ള ഒരു ശ്രമവും ആ കവിട്ര്ഹകളുടെ അടിയില്‍ ഉണ്ടായിരുന്നു. പിന്നീട് ഈയൊരു ദൌത്യം തന്നെയാണ് അവര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. നാം അവഗണിക്കുന്നത്, നാം ക്രൂരമായി ഉപേക്ഷിക്കുന്നത്, നമ്മുടെ ജീവിതത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാരുണ്യം... ഇതിനെ കുറിച്ച് നിരന്തരം ഓര്‍മ്മിപ്പിക്കുക എന്ന ഒരു വലിയ ദൌത്യം കാവ്യ ദൌത്യത്തെക്കാള്‍ വലുതായി സുഗതകുമാരി പില്‍ക്കാലത്ത് കണ്ടു. അത് പ്രധാനമായിരുന്നു നമ്മുടെ ഊഷരമായ ഈ ലോകത്തിലെന്ന് ഞാന്‍ വിചാരിക്കുന്നു. അങ്ങിനെ ആ ദൌത്യനിടയില്‍ ഒരുപക്ഷെ തന്നിലെ കവിയുടെ മാത്രമായിരുന്ന പ്രമേയങ്ങള്‍, വ്യക്തിഗതങ്ങളായ അനുഭവങ്ങള്‍... ഇതൊക്കെ അവര്‍  വിസ്മരിക്കുകയും ചെയ്യുന്നുണ്ട്.

സുഗതകുമാരിയെകുറിച്ച് അവര്‍ പാടിയതുതന്നെ പറയാം..'നന്ദി നീ തന്ന ഇളം നീലരാവുകള്‍ക്ക്'..അതെ ഈ നാടിന്റെ ഒരു അനുകമ്പയായിരുന്നു, ഒരു മഹാ അനുഭൂതിയായിരുന്നു. അനുകമ്പയെ അനശ്വരമാക്കി സുഗതകുമാരി എന്നും എനിക്ക് തോന്നുന്നു. 

Contact the author

പ്രൊഫ. കല്‍പ്പറ്റ നാരായണന്‍

Recent Posts

Dr. Azad 1 week ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More