പിന്‍വാതില്‍ നിയമനം; ആത്മഹത്യാഭീഷണിയുമായി ഉദ്യോഗാര്‍ത്ഥികള്‍

തിരുവനന്തപുരം: പിന്‍വാതില്‍ നിയമനത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് പ്രതിഷേധം. സെക്രട്ടേറിയറ്റിനു മുന്നിലാണ് പിഎ്‌സി ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിലുളളവര്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് പ്രതിഷേധിക്കുന്നത്. ദേഹത്ത് മണ്ണെണ്ണയൊഴിച്ചയാളെ പൊലീസ് സ്ഥലത്തുനിന്ന് മാറ്റിയിരുന്നു തുടര്‍ന്ന് മറ്റൊരാളും  ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. ദേഹത്ത് മണ്ണെണ്ണയൊഴിച്ച ഉദ്യോഗാര്‍ത്ഥികളെ ഫയര്‍ഫോഴ്സ് എത്തി മണ്ണെണ്ണ കഴുകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. ആളുകളെ പ്രതിഷേധസ്ഥലത്തുനിന്ന് മാറ്റാനുളള ശ്രമങ്ങള്‍ നടക്കുകയാണ്.

അതേസമയം, പിന്‍വാതില്‍ നിയമനത്തില്‍ ഒത്താശ ചെയ്‌തെന്ന അവകാശവാദവുമായി സരിത നായര്‍. ആരോഗ്യകേരളം പദ്ധതിയില്‍ സരിതാ നായരുടെ ഒത്താശയോടെ നാലുപേര്‍ക്ക് ജോലി നല്‍കിയെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. ജോലി ലഭിക്കുന്നവരും അവരുടെ കുടുംബവും പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന ധാരണയിലാണ് ജോലി നല്‍കുന്നത് തുടങ്ങിയ വിവരങ്ങളാണ് ശബ്ദരേഖയില്‍ പറയുന്നത്.



Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More