എം. വി. ജയരാജൻ കൊവിഡ് മുക്തനായി; ആശുപത്രി വിട്ടു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ആശുപത്രി വിട്ടു. ആരോ​ഗ്യ നില ഭേദപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ബോർഡ് യോ​ഗം ചേർന്നാണ് ജയരാജനെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. ജയരാജന്  ഒരുമാസത്തെ പൂർണ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചു. പ്രതിരോധ ശേഷി വീണ്ടെടുക്കാനാണ് ഹോം ഐസൊലേഷൻ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. 

രോ​ഗമുക്തമാകാൻ പരിശ്രമിച്ച എല്ലാവർക്കും ജയരാജൻ  നന്ദി അറിയിച്ചു.  ജനുവരി 20 നാണ് ജയരാജനെ കൊവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.  ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ജയരാജന്റെ ആരോ​ഗ്യ നില​ഗുരുതരമായി. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ശ്വസനം. 

 ജയരാജനെ ചികിത്സിക്കുന്നതിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് വിദ​ഗ്ധ സം​ഘം പരിയാരത്ത് എത്തിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ കൊവിഡ് വിദ​ഗ്ധൻ ഡോ. അനൂപ് കണ്ണൂരിൽ എത്തി ജയരാജനെ പരിശോധിച്ചിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More