തെരഞ്ഞെടുപ്പ് വിജയാഹ്ളാദ പ്രകടനങ്ങള്‍ നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് വിജയാഹ്ളാദ പ്രകടനങ്ങൾ പൂർണമായും വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഡൽഹിയില്‍ ഇന്ന് ചേർന്ന കമ്മീഷന്റെ അടിയന്തര യോ​ഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. വോട്ട് എണ്ണുന്ന ദിനത്തിലോ തുടർന്ന് വരുന്ന ദിവസങ്ങളിലോ ആഹ്ളാദ പ്രകടനങ്ങൾ നടത്തരുതെന്നാണ് കമ്മീഷന്റെ ഉത്തരവ്. ജയിച്ച സ്ഥാനാർത്ഥി തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങാൻ പോകുമ്പോൾ 3 പേരിൽ കൂടുതൽ പാടില്ല.

ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തെരഞ്ഞെടുപ്പ് നടത്തിയതിനെ കഴി‍ഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.  

ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ അധ്യക്ഷതയിൽ അടിയന്തര യോ​ഗം ചേർന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം മദ്രാസ് ഹൈക്കോടതിയെ അറിയിക്കും. കമ്മീഷൻ ഉത്തരവ് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നൽകും.

കൊവിഡ് മാനദണ്ഡങ്ങൾ രാഷ്ട്രീയ പാർട്ടികൾ പാലിക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടെന്നും ഇതിന്റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. വേണ്ടി വന്നാൽ വോട്ടെണ്ണൽ റദ്ദാക്കുമെന്നും ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നൽകിയിരുന്നു. സമാനമായ അഭിപ്രായ പ്രകടനം കൽക്കത്ത ഹൈക്കോടതിയും നടത്തിയിരുന്നു. ടി എൻ ശേഷൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷറായിരുന്ന കാലം ഓർമയില്ലെ എന്ന് ജസ്റ്റിസ് തോട്ടത്തിൽ രവീന്ദ്രൻ ചോദിച്ചു.

അതേ സമയം കേരളത്തിൽ ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന സർവകക്ഷിയോ​ഗം തീരുമാനിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More