ഒടുവിൽ മാഹിയും ചതിച്ചു; മദ്യത്തിന് വിലകൂട്ടാനൊരുങ്ങി പുതുച്ചേരി സർക്കാർ

എല്ലാതരം മദ്യങ്ങളുടെയും വില 20 ശതമാനം ഉയർത്തി പുതുച്ചേരി സർക്കാർ. പുതുക്കിയ വിലകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാ​ഗമായ മാഹിയിലും മദ്യത്തിന് വിലകൂടും.

മദ്യത്തിന് ഏർപ്പെടുത്തിയിരുന്ന 7.5 ശതമാനം പ്രത്യേക കോവിഡ് തീരുവ പുതുച്ചേരി ഏപ്രിലിൽ റദ്ദാക്കിയിരുന്നു. ടൂറിസം വ്യവസായത്തെ സഹായിക്കാനായിരുന്നു സർക്കാറിന്റെ ഈ നടപടി. തീരുവ റദ്ദാക്കിയ സർക്കാർ തീരുമാനത്തിന് ലഫ്. ഗവർണർ തമിഴ്സായ് സൗന്ദരരാജൻ അംഗീകാരം നൽകിയിരുന്നു. ഏപ്രിൽ 7 മുതലാണ് പുതിയ വില പ്രാബല്യത്തിൽ വന്നത്. പുതുച്ചേരിയിൽ  വിലകുറഞ്ഞതോടെ അയൽ സംസ്ഥാനമായ  തമിഴ്നാട്ടിൽ നിന്ന് മദ്യവാങ്ങാനായി ആളുകൾ കൂട്ടത്തോടെ എത്തി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രശ്നം ​ഗുരുതരമായതോടെ വില തുല്യമാക്കാൻ  കഴിഞ്ഞ മെയ് മാസത്തിൽ മദ്യത്തിന് പ്രത്യേക തീരുവ ചുമത്തി. അന്നത്തെ മുഖ്യമന്ത്രിയുടെ എതിർപ്പ് അവ​ഗണിച്ച് എഫ്റ്റനന്റ് ​ഗവർണർ കിരണ്‍ ബേദിയാണ് പ്രത്യേക തീരുവ ഏർപ്പെടുത്തിയത്. മദ്യത്തിൽ നിന്നുള്ള വരുമാനം കുറഞ്ഞതോടെ തീരുവ ഏർപ്പെടുത്തിയ ഉത്തരവ് പുതുച്ചേരി സർക്കാർ പിൻവലിച്ചു.

20 ശതമാനം മദ്യത്തിന് വിലകൂട്ടുന്നത് മാഹിയിലും പ്രതിഫലിക്കും. 20 ശതമാനം വിലകൂട്ടിയാലും മദ്യത്തിന് കേരളത്തിലെ വിലയേക്കാൾ കുറവായിരിക്കും

Contact the author

Web Desk

Recent Posts

National Desk 22 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More