നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

ലക്‌നൗ: നരേന്ദ്രമോദി ഇനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി ഏറെ പ്രതീക്ഷയോടെ കാണുന്ന ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ ഇന്ത്യാ സഖ്യത്തിന്റെ കൊടുങ്കാറ്റാണ് വീശുന്നതെന്നും ജനങ്ങള്‍ മാറ്റം മനസില്‍ കുറിച്ചുകഴിഞ്ഞെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും കനൗജ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ അഖിലേഷ് യാദവിനെ പിന്തുണച്ച് ഇന്ത്യാ മുന്നണി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇന്ത്യാ മുന്നണിയും അഖിലേഷ് യാദവും ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തു. യുപിയിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. സംസ്ഥാനത്ത് ബിജെപിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവരും. നിങ്ങള്‍ കുറിച്ചുവച്ചോളൂ, നരേന്ദ്രമോദി ഇനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല'- രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അംബാനിയെയും അദാനിയെക്കും കുറിച്ച് അടുത്തിടെ നരേന്ദ്രമോദി നടത്തിയ പരാമര്‍ശത്തെയും രാഹുല്‍ പരിഹസിച്ചു. 'കഴിഞ്ഞ 10 വര്‍ഷത്തിനിടെ തന്റെ ആയിരത്തോളം വരുന്ന പ്രസംഗങ്ങളില്‍ ഒന്നില്‍പ്പോലും മോദി അദാനിയെയോ അംബാനിയെയോ പരാമര്‍ശിച്ചിട്ടില്ല. ഭയം തോന്നിത്തുടങ്ങിയാല്‍ തന്നെ രക്ഷിക്കുമെന്ന് ഉറപ്പുളളവരുടെ പേര് ആരായാലും പറഞ്ഞുപോകും. അദാനീ, അംബാനി എന്നെ രക്ഷിക്കൂ എന്നാണ് മോദി പറയുന്നത്. അദാനി ടെമ്പോയില്‍ പണം അയക്കുന്നത് എങ്ങനെയാണെന്ന് മോദിക്കറിയാം. അദ്ദേഹത്തിന് അനുഭവമുണ്ട്. മോദി 22 പേരെ ശതകോടീശ്വരന്മാരാക്കുകയാണ് ചെയ്തതെങ്കില്‍ കോടിക്കണക്കിന് ലക്ഷപ്രഭുക്കളെ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസിന്റെയും ഇന്ത്യാ മുന്നണിയുടെയും തീരുമാനം'- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 14 hours ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 4 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More