ദൈനിക് ഭാസ്‌കറില്‍ ആദായ വകുപ്പ് റെയ്ഡ്; സര്‍ക്കാരിനെതിരെ വാര്‍ത്ത ചെയ്തതിന്റെ പ്രതികാരമെന്ന് പ്രതിപക്ഷം

ഡല്‍ഹി:  മാധ്യമസ്ഥാപനമായ ദൈനിക്  ഭാസ്‌കറിന്റെ ഓഫീസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പിന്റെ വിവിധ സംസ്ഥാനങ്ങളിലുളള ഓഫീസുകളില്‍ ഒരേസമയമാണ് റെയ്ഡ് നടന്നത്. സ്ഥാപനം നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുപ്പതോളം ഓഫീസുകളില്‍ പരിശോധന നടന്നിട്ടുണ്ട്. മധ്യപ്രദേശ് ആസ്ഥാനമായി രാജ്യത്തുടനീളം അറുപത് എഡിഷനുകളായി പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനമാണ് ദൈനിക് ഭാസ്‌കര്‍. ഉത്തര്‍പ്രദേശിലെ ഭാരത് സമാചാര്‍ എന്ന ചാനലിലും ആദായനികുതി പരിശോധന നടത്തിയിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധത്തിലെ വീഴ്ച്ചയും ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിവിടുന്ന വാര്‍ത്തയുമെല്ലാം ദൈനിക് ഭാസ്‌കറാണ് റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധത്തിലെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടിയതിനാലാണ് മാധ്യമസ്ഥാനത്തിനുനേരേ റെയ്ഡുണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു. ജനാധിപത്യത്തെ ഇല്ലാതാക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിലെ വീഴ്ച്ചകള്‍ തുറന്നുകാട്ടിയതിന്റെ വിലയാണ് ദൈനിക് ഭാസ്‌കര്‍ ഇപ്പോള്‍ കൊടുക്കുന്നത്.  അപ്രഖ്യാപിത അടിയന്തരാവസ്ഥ തന്നെയാണ് രാജ്യത്ത് നടക്കുന്നത് എന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു. മാധ്യമങ്ങളെ അടിച്ചമര്‍ത്താനുളള ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. മോദി സര്‍ക്കാരിന് ചെറിയ വിമര്‍ശനം പോലും താങ്ങാന്‍ സാധിക്കില്ല. ബിജെപിക്ക് ഫാസിസ്റ്റ് മനോഭാവമാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
National

മഹാരാഷ്ട്രയില്‍ പ്രളയം; മരണസംഖ്യ 164 ആയി

More
More
National Desk 1 day ago
National

പൊട്ടിക്കരഞ്ഞ് യെദ്യൂരപ്പ; ഒടുവില്‍ രാജി

More
More
Web Desk 1 day ago
National

പെഗാസസ്: കൂടുതല്‍ വില സ്ത്രീകളുടെ സ്വകാര്യ വിവരങ്ങള്‍ക്ക്

More
More
National Desk 1 day ago
National

ട്രാക്ടറോഡിച്ച് പാര്‍ലമെന്റിലെത്തി രാഹുല്‍ ; 'നിയമം പിന്‍വലിക്കുന്നതു വരെ സമരം ചെയ്യും'

More
More
Web Desk 1 day ago
National

ഓണ്‍ലൈന്‍ ക്ലാസ് എന്ന് പേര്; 60% വിദ്യാര്‍ഥികളും മെസ്സേജ് ആപ്പുകളുടെ പിന്നാലെ

More
More
Web Desk 1 day ago
National

സ്വാതന്ത്ര്യദിനത്തില്‍ മന്ത്രിമാരെ പതാകയുയര്‍ത്താന്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍

More
More