ബലൂണുകളിലും ഐസ്‌ക്രീമുകളിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്റ്റിക്കുകള്‍ക്ക് നിരോധനം വന്നേക്കും

ഡല്‍ഹി: ബലൂണുകളിലും മിഠായികളിലും ഐസ്‌ക്രീമുകളിലുമുളള പ്ലാസ്റ്റിക് സ്റ്റിക്കുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം. 2020 ജനുവരി ഒന്നുമുതല്‍ ഘട്ടം ഘട്ടമായാകും നിരോധനമേര്‍പ്പെടുത്തുക. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനെക്കുറിച്ചുളള ചോദ്യത്തിന് പരിസ്ഥിതി സഹമന്ത്രി അശ്വിനി ചൗബെയാണ് പാര്‍ലമെന്റില്‍ മറുപടി പറഞ്ഞത്. ഈ വര്‍ഷം ആദ്യമാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിക്കുന്നതു സംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കിയത്.

ഈ കരട് പ്രകാരം ഒരുതവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉല്‍പ്പാദനം, ഇറക്കുമതി, സംഭരണം, വിതരണം, ഉപയോഗം തുടങ്ങിയവയെല്ലാം ജനുവരി ഒന്നിനകം നിരോധിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. പ്ലാസ്റ്റിക് സ്റ്റിക്കുളള ഇയര്‍ ബഡുകള്‍, ബലൂണുകളിലെയും മിഠായികളിലെയും ഐസ്‌ക്രീമിലെയും പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, പ്ലാസ്റ്റിക് സ്റ്റിക്കുളള പതാകകള്‍, അലങ്കാരത്തിനായുപയോഗിക്കുന്ന തെര്‍മോക്കോളുകള്‍ എന്നിവ ജനുവരി ഒന്നിനകം നിരോധിക്കാനാണ് തീരുമാനം.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍, സ്പൂണുകള്‍, കടലാസുകള്‍, കോലുകള്‍, ഗിഫ്റ്റ് പൊതിയുന്ന ചരടുകള്‍, കപ്പുകള്‍, തട്ടുകള്‍ തുടങ്ങിയവയും നിയന്ത്രിക്കും. രാജ്യത്ത് നിലവില്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ അറുപത് ശതമാനം മാത്രമാണ് പുനരുപയോഗിക്കുന്നത്. ബാക്കിയുളളവ കടലിലും മണ്ണിലും കിടന്ന് പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുകയാണ്.


Contact the author

Web Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More