ട്രാക്ടറോഡിച്ച് പാര്‍ലമെന്റിലെത്തി രാഹുല്‍ ; 'നിയമം പിന്‍വലിക്കുന്നതു വരെ സമരം ചെയ്യും'

ഡല്‍ഹി: വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരായി പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റിലേക്ക് ട്രാക്ടറോടിച്ചെത്തിയാണ് രാഹുല്‍ ഗാന്ധി കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധിയോടൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകരും പാര്‍ലമെന്റിലേക്ക് ട്രാക്ടറിലെത്തി പ്രതിഷേധിച്ചു.

'കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നുണ്ട്. കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കര്‍ഷകരെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ സമയം അനുവദിക്കുന്നില്ല. രാജ്യത്തിന് മുഴുവന്‍ അറിയാം ഈ നിയമങ്ങള്‍ രണ്ടോ മൂന്നോ വന്‍കിട വ്യവസായികള്‍ക്കുവേണ്ടി മാത്രമുളളതാണെന്ന്. കേന്ദ്രസര്‍ക്കാരിന് നിയമം പിന്‍വലിക്കേണ്ടതായി വരും' - രാഹുല്‍ ഗാന്ധി പറഞ്ഞു.

കാര്‍ഷികനിയമങ്ങളില്‍ യഥാര്‍ത്ഥ കര്‍ഷകര്‍ സന്തുഷ്ടരാണ്, പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളാണ് എന്നൊക്കെയാണ് സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ വാസ്തവത്തില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ അപഹരിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

വര്‍ഷകാല സമ്മേളനം ആരംഭിച്ചപ്പോള്‍ മുതല്‍ കര്‍ഷകര്‍ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിക്കുന്നുണ്ട്. സമരവേദി സിംഘുവില്‍ നിന്ന് ജന്ദര്‍ മന്ദറിലേക്ക് മാറ്റി. ദിവസവും 200 കര്‍ഷകരും അഞ്ച് കര്‍ഷക നേതാക്കളും പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധിക്കും. ദിവസവും രാവിലെ പതിനൊന്ന് മണിമുതല്‍ വൈകുന്നേരം അഞ്ചുമണിവരെയാണ് കര്‍ഷകര്‍ക്ക് പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധിക്കാന്‍ അനുമതി.

സമരത്തിനുശേഷം കര്‍ഷകര്‍ സമരവേദികളിലേക്ക് മടങ്ങണം. ഓരോ ദിവസവും പ്രതിഷേധിക്കാനെത്തുന്ന കര്‍ഷകരുടെ പേരുവിവരങ്ങളും തിരിച്ചറിയല്‍ രേഖകളും മുന്‍കൂട്ടി പൊലീസിന് നല്‍കണം. പാർലമെന്റിൽ വർഷകാല സമ്മേളനം ആരംഭിച്ച ദിവസം മുതൽ കർഷകർ പാർലമെന്റിനുമുന്നിൽ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. 

Contact the author

National Desk

Recent Posts

Web Desk 4 hours ago
National

'എല്ലാക്കാലവും നിങ്ങള്‍ക്ക് എന്നെ തടയാനാവില്ല' ; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമതാ ബാനര്‍ജി

More
More
National Desk 6 hours ago
National

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം പത്ത് മാസം പിന്നിട്ടു; തിരിഞ്ഞുനോക്കാതെ മോദി സര്‍ക്കാര്‍

More
More
National Desk 7 hours ago
National

ഗുലാബ് ശക്തിപ്രാപിച്ചു; ആന്ധ്രാ, ഒറീസ വഴി തീരം കയറും; കേരളത്തില്‍ ഒറ്റപ്പെട്ട കനത്തമഴ

More
More
National Desk 7 hours ago
National

തമിഴ്നാട്ടില്‍ മിന്നല്‍ പരിശോധന: രണ്ടു ദിവസത്തിനിടെ 2500 ലേറെ ഗുണ്ടകളെ പൊക്കി

More
More
National Desk 8 hours ago
National

മറ്റു രാജ്യങ്ങള്‍ ജനാധിപത്യത്തെക്കുറിച്ച് ഇന്ത്യയെ ഉണര്‍ത്തുന്നത് ലജ്ജാകരം; മോദിക്കെതിരേ കോണ്‍ഗ്രസ്

More
More
Web Desk 1 day ago
National

അസമില്‍ കുടിയൊഴിപ്പിക്കല്‍ തുടരുന്നു: പൊലിസിനൊപ്പം അര്‍ദ്ധ സൈനീകരും

More
More