ഡല്‍ഹി: സൗഹൃദ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോര്‍പ്പറേറ്റ് സൗഹൃദങ്ങളെ ട്രോളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി വിവിധ കോര്‍പ്പറേറ്റ് മുതലാളിമാരോടൊപ്പം നില്ക്കുന്ന ചിത്രങ്ങളുള്‍പ്പെട്ട വീഡിയോ പങ്കുവച്ചാണ് രാഹുല്‍ ഗാന്ധി നരേന്ദ്രമോദിയെ പരിഹസിച്ചത്. മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയ വ്യവസായികളോടൊപ്പം നരേന്ദ്രമോദി നില്ക്കുന്ന ചിത്രങ്ങളും വീഡിയോയിലുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയോടൊപ്പം സൗഹൃദദിന ആശംസകള്‍ നേരുന്നു എന്നും രാഹുല്‍ ഗാന്ധി കുറിച്ചു.
'ഐ വില്‍ ബി ദേര്‍ ഫോര്‍ യു' എന്ന പ്രശസ്ത ഗാനത്തോടൊപ്പമായിരുന്നു രാഹുല്‍ ഗാന്ധി വീഡിയോ പങ്കുവച്ചത്. 'ഹം ദോ ഹമാരേ ദോ കി സര്‍ക്കാര്‍' എന്നാണ് രാഹുല്‍ വീഡിയോയ്ക്കൊപ്പം കുറിച്ചത്. നേരത്തേ നാം രണ്ട് നമുക്ക് രണ്ട് (ഹം ദേ ഹമാരേ ദോ) സര്‍ക്കാരാണ് മോദിയുടേതെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു. രാജ്യമിപ്പോള്‍ ഭരിക്കുന്നത് നാല് കോര്‍പ്പറേറ്റ് മുതലാളികളാണെന്നും അവര്‍ ആരെല്ലാമാണ് എന്ന് എല്ലാവര്ക്കും അറിയാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക