മുംബൈ വിമാനത്താവളത്തിലെ അദാനിയുടെ ബോര്‍ഡ് പൊളിച്ച് നീക്കി ശിവസേന

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ സ്ഥാപിച്ചിരുന്ന അദാനി ഗ്രൂപ്പിന്‍റെ ബോര്‍ഡ് ശിവസേന പ്രവര്‍ത്തകര്‍ പൊളിച്ച് നീക്കി. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്‍പില്‍ അദാനി എയർപോർട്ട് എന്ന് പേര് നല്‍കിയ ബോര്‍ഡാണ് തകര്‍ത്തത്. മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹാവികാസ് അഖാഡി സഖ്യത്തിലെ അംഗമായ ശിവസേന, മുംബൈ വിമാനത്താവളത്തിന്‍റെ  പേര് അദാനി എയർപോർട്ട് എന്ന് മാറ്റുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് മുംബൈ വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തതിന് പിന്നാലെയാണ് അവരുടെ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. വിമാനത്തവളത്തിലെ വിഐപി ഗേറ്റിന് സമീപമാണ് അദാനി ഗ്രൂപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. എന്നാല്‍ എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നും, വിമാനത്താവളത്തിന്‍റെ നിലവിലെ  പേര് മാറ്റാന്‍ കമ്പനി ഉദ്ദേശിച്ചിട്ടില്ലെന്നും അദാനി എയര്‍പോര്‍ട്‌സ് ഹോള്‍ഡിങ് ലിമിറ്റഡ്  വക്താവ് വ്യക്തമാക്കി. ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ 74 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പാണ് നിയന്ത്രിക്കുന്നത്. 

Contact the author

Web Desk

Recent Posts

National Desk 4 hours ago
National

ഇന്ത്യ ചൊവ്വാ ദൗത്യം നടത്തിയത് പഞ്ചാംഗം നോക്കിയെന്ന് മാധവന്‍; സമൂഹമാധ്യമങ്ങളില്‍ പരിഹാസം

More
More
National Desk 5 hours ago
National

പോകേണ്ടവര്‍ക്ക് പോകാം; ശിവസേനയെ പുതുക്കി പണിയും - ഉദ്ധവ് താക്കറെ

More
More
Web Desk 8 hours ago
National

എസ് എഫ് ഐ ആക്രമണം; ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ഉദ്ദവ് താക്കറെ രാജിവെക്കില്ല; വിശ്വാസ വോട്ടെടുപ്പിനൊരുങ്ങി സര്‍ക്കാര്‍

More
More
National Desk 1 day ago
National

മഹാ വികാസ് അഘാഡി സർക്കാർ ഈ പ്രതിസന്ധിയെ മറികടക്കും -ശരത് പവാര്‍

More
More
National Desk 1 day ago
National

അദാനിയെ മോദി വഴിവിട്ട് സഹായിച്ചിട്ടുണ്ട്- അന്വേഷിക്കാന്‍ ഇ ഡിക്ക് ധൈര്യമുണ്ടോ?- കോണ്‍ഗ്രസ്‌

More
More