ഫ്യൂച്ചർ റീട്ടെയിലിനെ ഏറ്റെടുക്കൽ: റിലയൻസ് ​ഗ്രൂപ്പിനെതിരെ ആമസോണിന് സുപ്രീം കോടതിയിൽ ജയം

ഫ്യൂച്ചര്‍ റീട്ടെയില്‍ ഗ്രൂപ്പ് ഏറ്റെടുക്കൽ കേസില്‍ റിലയന്‍സ് ഗ്രൂപ്പിന് സുപ്രീംകോടതിയില്‍  തിരിച്ചടി. 3.4 ശതകോടി ഡോളറിന് ഫ്യൂച്ചർ ​ഗ്രൂപ്പിനെ ഏറ്റെടുത്ത അംബാനിയുടെ റിലയൻസ് ​ഗ്രൂപ്പിന്റെ നടപടി സുപ്രീംകോടതി തടഞ്ഞു. ഇ കോമേഴ്സ് ഭീമന്മാരായ ആമസോണാണ് ഫ്യൂച്ചർ റീട്ടെയിലിനെ ഏറ്റെടുക്കാനുള്ള റിലൻസിന്റെ നീക്കത്തിനെതിരെ കോടതിയെ സമീപിച്ചത്.  കേസില്‍ സിംഗപ്പൂര്‍ അന്താരാഷ്ട്ര തര്‍‍ക്കപരിഹാര കോടതിയുടെ സ്റ്റേ നിലനില്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 

ജസ്റ്റിസുമാരായ റോഹിങ്ടൻ ഫാനി നരിമാന്‍, ബി. ആര്‍. ഗവായി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച് വിധി പ്രസ്താവിച്ചത്. ഫ്യൂച്ചര്‍‍ ഗ്രൂപ്പിനായി മുതിര്‍‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഹാജരായത്. ​ഗോപാൽ സുബ്രഹ്മണ്യമായിരുന്നു ആമസോൺ ​ഗ്രൂപ്പിന്റെ അഭിഭാഷകൻ. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഫ്യൂച്ചർ ​റീട്ടെയിൽ ​ഗ്രൂപ്പിനെ ഏറ്റെടുക്കാൻ റിലയൻസ് ​ഗ്രൂപ്പ് കഴിഞ്ഞ വർഷമാണ് കരാറുണ്ടാക്കിയത്. റീട്ടെയിൽ, വെയർ ഹൗസ്, ലോജിസ്റ്റിക്സ് എന്നിവയാണ് റിലയൻസ് ഏറ്റെടുക്കുക. ഫ്യൂച്ചർ ​ഗ്രൂപ്പുമായി 2019ൽ അമസോൺ ഉണ്ടാക്കിയ കരാർ പ്രകാരം ഏറ്റെടുക്കൽ സാധ്യമല്ലെന്നാണ് ആമസോണിന്റെ വാദം.  ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ 49 ശതമാനം ഓഹരികൾ ആമസോണിന്റെ കൈവശമാണ്. 

Contact the author

Business Desk

Recent Posts

Web Desk 3 days ago
Business

ബൈക്ക് സ്നേഹികളുടെ നൊസ്റ്റാള്‍ജിയ-'യെസ്ഡി റോഡ്‌സ്റ്റര്‍' വീണ്ടും വിപണിയില്‍

More
More
Business Desk 3 months ago
Business

ടാറ്റ സൈനിക വിമാന നിർമ്മാണത്തിലേക്ക്; എയർബസുമായി കരാർ ഒപ്പിട്ടു

More
More
Business Desk 6 months ago
Business

ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടൽ ബ്രാൻഡ് എന്ന അംഗീകാരം ഇന്ത്യൻ കമ്പനിക്ക്

More
More
Web Desk 6 months ago
Business

വിലകുറഞ്ഞ സ്മാർട്ട് ഫോൺ 'ജിയോ നെക്സ്റ്റ്' പുറത്തിറക്കാനൊരുങ്ങി മുകേഷ് അംബാനി

More
More
Web Desk 7 months ago
Business

സിമന്റ് വില 500 കടക്കും; നിര്‍മ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയരുന്നു

More
More
Business

ആലിബാബക്ക് 75 കോടി ഡോളര്‍ പിഴയിട്ട് ചൈനീസ് സര്‍ക്കാര്‍

More
More