വിസ്‌ട്രോണ്‍ ഫാക്ടറി ഏറ്റെടുക്കാന്‍ ടാറ്റ; നടന്നാല്‍ ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാകും

ഇന്ത്യയില്‍ ആപ്പിള്‍ ഐ ഫോണിന്‍റെ നിര്‍മ്മാണം ഏറ്റെടുക്കാനൊരുങ്ങി ടാറ്റ. ഈ വര്‍ഷം ഓഗസ്‌റ്റോടെ ആപ്പിള്‍ ഐഫോണ്‍ കരാര്‍ നിര്‍മാതാക്കളായ വിസ്‌ട്രേണിന്റെ നിര്‍മാണശാല ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുമെന്നാണ് വിവരം. ആദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി ഐഫോണുകളുടെ നിര്‍മാണ രംഗത്തേക്കിറങ്ങുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

തായ്‌വാൻ ആസ്ഥാനമായുള്ള കമ്പനിയാണ് വിസ്ട്രോണ്‍. കര്‍ണാടകയിലെ കോലാറിലാണ് അവര്‍ക്ക് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ ഫാക്ടറിയുള്ളത്. ഐഫോണ്‍ 14 ഇവിടെ വെച്ച് നിര്‍മിക്കുന്നുണ്ട്. 2024 വരെ 180 കോടി ഐഫോണുകള്‍ നിര്‍മിക്കാനുള്ള കരാര്‍ വിസ്‌ട്രോണ്‍ ഏറ്റെടുത്തിട്ടുണ്ട്. ഈ ഫാക്ടറി ഏറ്റെടുക്കുന്നത് സംബന്ധിച്ച് മാസങ്ങളായി ചര്‍ച്ചകള്‍ തുടങ്ങിയിട്ട്. ഓഗസ്റ്റിൽ ഔപചാരികമായ ഏറ്റെടുക്കൽ നടന്നേക്കാം എന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിസ്‌ട്രോണിന്റെ ഫാക്ടറിക്ക്  4000 കോടിയിലധികം രൂപയുടെ മൂല്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 10,000-ത്തിലധികം തൊഴിലാളികൾ അവിടെ ജോലി ചെയ്യുന്നുണ്ട്. 

Contact the author

National Desk

Recent Posts

Web Desk 1 month ago
Business

റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണ്ണവില; പവന് 400 രൂപ കൂടി

More
More
Web Desk 11 months ago
Business

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

More
More
Web Desk 11 months ago
Business

സ്വര്‍ണ വില കുതിക്കുന്നു; പവന് 400 രൂപ കൂടി

More
More
Web Desk 11 months ago
Business

സ്വര്‍ണവില കുതിക്കുന്നു; രണ്ട് ദിവസം കൊണ്ട് ഉയര്‍ന്നത് 1040 രൂപ

More
More
Web Desk 11 months ago
Business

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 640 രൂപ കൂടി

More
More
Web Desk 1 year ago
Business

സ്വര്‍ണവിലയില്‍ നേരിയ കുറവ്

More
More