അസമില്‍ ഹിന്ദുക്കള്‍ക്കുമുന്നിലിരുന്ന് ബീഫ് കഴിക്കുന്നത് നിരോധിച്ചു

അസമില്‍ കശാപ്പുനിയന്ത്രണബില്‍ പാസാക്കി. ഇനിമുതല്‍ ക്ഷേത്രങ്ങളുടെയും ആശ്രമങ്ങളുടെയും അഞ്ചുകിലോമീറ്റര്‍ ചുറ്റളവിനനുളളില്‍ ബീഫിന്റെ അറവോ വില്‍പ്പനയോ ഉപയോഗമോ അനുവദിക്കില്ല. ഹിന്ദുക്കളുടെയും സിഖുകാരുടെയും മുന്നില്‍ വച്ച് മുസ്ലീങ്ങള്‍ ബീഫ് കഴിക്കുന്നതിനും നിയന്തണമുണ്ട്. ബില്ലില്‍ ഭേദഗതികള്‍ നിര്‍ദേശിക്കാന്‍ പ്രതിപക്ഷത്തിന് മുപ്പത് ദിവസം നല്‍കിയിരുന്നു എന്നാല്‍ അവരുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാവുന്നതല്ലായിരുന്നു എന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

പുതിയ നിയമപ്രകാരം ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് കശാപ്പിനായി കന്നുകാലികളെ കൊണ്ടുപോകാന്‍ സാധിക്കില്ല. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി കൊണ്ടുപോകാന്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങണം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തുക. മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ തടവും മൂന്നുമുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയും ഈടാക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു തവണ ശിക്ഷിക്കപ്പെട്ടയാള്‍ വീണ്ടും ഇതേ കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ ശിക്ഷ ഇരട്ടിയാക്കും. പശുവിനെയല്ല കശാപ്പുചെയ്യുന്നത് എന്ന് ഉറപ്പുവരുത്തണം. അംഗീകൃതവും ലൈസന്‍സുളളതുമായ അറവുശാലകള്‍ മാത്രമേ അനുവദിക്കുകയുളളു.

Contact the author

Web Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More