ഞങ്ങള്‍ അവരുടെ അടിമകളാണ്; സ്വിഗ്ഗിക്കും, സൊമാറ്റൊക്കുമെതിരെ ഡെലിവറി ബോയ്സ്

മുംബൈ: ഭക്ഷണ വിതരണ അപ്ലിക്കേഷനുകളായ സ്വിഗ്ഗിയ്ക്കും, സൊമാറ്റൊക്കുമെതിരെ ഡെലിവറി ബോയ്സ്. സ്വിഗ്ഗിക്കെതിരെ നേരത്തെ തന്നെ ആരോപണം ഉയര്‍ന്നുവന്നിരുന്നു. സ്വിഗ്ഗി ഡേ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ആദ്യം ആരോപണം ഉയര്‍ന്നുവന്നത്. ഇപ്പോള്‍ ഡെലിവറി ബോയ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് പുതിയ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. തങ്ങളെ അടിമകളെപ്പോലെയാണ് മുതലാളിമാര്‍ പരിഗണിക്കുന്നതെന്നാണ് ട്വിറ്റര്‍ അക്കൌണ്ടിലൂടെ ഡെലിവറി ബോയ്സ് പറയുന്നത്. 

ജനങ്ങള്‍ നോക്കുമ്പോള്‍  ഒരു ലക്ഷത്തിലധികം ജീവനക്കാരും, 10 കോടിയിലധികം സന്തോഷകരമായ ഡെലിവറികളുടെ കണക്കുകളുമാണ്  പുറത്തുവരുന്നത്. എന്നാല്‍ അധികാരികളുടെ പ്രവര്‍ത്തനത്തില്‍ തങ്ങള്‍ സന്തുഷ്ടരല്ലാത്ത സമയത്താണ് ഇത്തരം കണക്കുകള്‍ വരുന്നതെന്നും ഡെലിവറി ബോയ്സ് കൂട്ടിച്ചേര്‍ത്തു. ഈ തൊഴിലുകള്‍ തങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നില്ല. ശബളം നല്‍കുന്നതിലെ പോരായ്മകള്‍, കുറഞ്ഞ അടിസ്ഥാന വേതനം, ദീർഘദൂര റിട്ടേൺ ബോണസിന്‍റെ അഭാവം, എന്നിവ ജോലിക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതോടൊപ്പം ഇന്ധനവില വര്‍ധനവും തങ്ങളെ കാര്യമായി ബാധിക്കുന്നുവെന്നും ഡെലിവറി ബോയ്സ് കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊവിഡിന്‍റെ പേരില്‍ ശബളത്തില്‍ വന്ന കുറവും തങ്ങളുടെ ജീവിതത്തെ മോശമായി ബാധിക്കുന്നുണ്ട്. കമ്പനിയുടെ അധികാരികള്‍ തങ്ങളെ  പങ്കാളികൾ എന്ന് വിളിക്കുന്നുവെങ്കിലും പെരുമാറ്റം അങ്ങനെയല്ലെന്നും ഡെലിവറി ബോയ്സ് പറഞ്ഞു. തങ്ങൾ അവർക്ക് ജീവനക്കാരല്ല, മറിച്ച് അടിമകളാണ് അതിനാൽ തങ്ങളുടെ ശബ്ദം ഉയരരുതെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ പ്രതിക്ഷിക്കുന്നതായും ഡെലിവറി ബോയ്സ് വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 3 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More