ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച യൂട്യൂബറെ ചെന്നൈയിലെത്തി അറസ്റ്റ് ചെയ്ത് യുപി പൊലീസ്. അറുപത്തിരണ്ടുകാരനായ മന്മോഹന് മിശ്രയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് ജാന്പൂര് സ്വദേശിയായ മന്മോഹന് 35 വര്‍ഷമായി തമിഴ്നാട്ടിലാണ് താമസിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്നാരോപിച്ച് യുപിയില്‍ നിന്ന് ചില ആളുകള്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്.
മന്മോഹന് മിശ്ര മിക്ക വീഡിയോകളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി സര്‍ക്കാരും കൊവിഡ് മഹാമാരിയെ നേരിടുന്നതില്‍ വന്ന വീഴ്ച്ചകളെ വിമര്‍ശിച്ചിട്ടുണ്ട്. നരേന്ദ്രമോദിക്ക് പാക്കിസ്ഥാന്, അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളുമായുളള ബന്ധത്തെക്കുറിച്ചും വീഡിയോയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മിശ്രയുടെ അവസാനത്തെ വീഡിയോയില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചാണ് പറഞ്ഞത്. അവരുടെ മരണം മോദി വോട്ട് ചോദിക്കാനായി ഉപയോഗിച്ചു. വീണ്ടും നരേന്ദ്ര മോദി സംസ്ഥാനത്ത് മുഖ്യമന്ത്രിസ്ഥാനത്തെത്തി എന്നാണ് പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മിശ്ര ചെന്നൈയിലാണ് താമസമെങ്കിലും വീഡിയോകളില്‍ ഹിന്ദിയിലാണ് സംസാരിക്കുന്നത്. ആകെ 600 സബ്സ്ക്രൈബേഴ്സ് മാത്രമാണ് ഇയാളുടെ ചാനലിനുള്ളത്. വീഡിയോകള്‍ക്ക് പൊതുവേ കാഴ്ചക്കാരും കുറവാണ്. ഇയാളുടെ എല്ലാ വീഡിയോകള്‍ക്കും ഇരുന്നൂറില്‍ താഴെ മാത്രമാണ് കാഴ്ച്ചക്കാരുളളത്.