അഖിലേന്ത്യാ മഹിളാകോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് രാജിവെച്ചു

ഡല്‍ഹി: അഖിലേന്ത്യാ മഹിളാകോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് രാജിവെച്ചു. കോണ്‍ഗ്രസ് നേതൃത്വവുമായി അകന്നുനിന്ന സുഷ്മിത കഴിഞ്ഞ ദിവസം സോണിയാഗാന്ധിക്ക് രാജി സമര്‍പ്പിച്ചു. അതോടൊപ്പം, ട്വിറ്റർ അക്കൌണ്ടില്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയെന്നാക്കുകയും ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിലെ സുഷ്മിത ദേവിന്‍റെ ഇടപെടലുകള്‍ വാർത്തകളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കുടിയേറ്റക്കാര്‍ എന്നതിന്‍റെ അർത്ഥമെന്താണെന്ന് തങ്ങൾക്കറിയാം. പൗരത്വ ഭേദഗതി നിയമം ആർക്കും പൗരത്വം നൽകാൻ പ്രാപ്തമല്ല. ചില ഭേദഗതികളോടെ ഞാൻ അതിനെ പിന്തുണക്കാന്‍ തയ്യാറാണ്. പ്രത്യേകിച്ചും അതിൽ മുസ്ലീങ്ങൾ ഉൾപ്പെടുന്നുവെങ്കിലെന്ന് സുഷ്മിത ദേവ് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അസമിലെ സീറ്റ് വിഭജനത്തെ തുടര്‍ന്നാണ്‌ സുഷ്മിത ദേവ് കോണ്‍ഗ്രസ് നേതാക്കളുമായി അകന്നത്. സുഷ്മിത ദേവിനെ അനുനയിപ്പിക്കാന്‍ പ്രിയങ്ക ഗാന്ധി ശ്രമിച്ചിരുന്നുവെങ്കിലും ചര്‍ച്ചകള്‍ പരാജയപ്പടുകയാണുണ്ടായത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജീവിതത്തിൽ ഒരു പുതിയ അദ്ധ്യായം തുടങ്ങുകയാണെന്ന് രാജിയോടനുബന്ധിച്ച് സുഷ്മിത ദേവ് പ്രതികരിച്ചു. സുഷ്മിത തൃണമൂൽ കോൺ​ഗ്രസിലേക്ക് പോകുമെന്നാണ് അഭ്യൂഹം. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള കൂടിക്കാഴ്ച ഇന്നുണ്ടാകുമെന്നും സൂചനകൾ പുറത്തുവരുന്നുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More