സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ കലാപം: മേഘാലയ അഭ്യന്തര മന്ത്രി രാജി വെച്ചു

ഷില്ലോങ്ങ്: സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്കിടയില്‍ സംസ്ഥാനത്തുണ്ടായ കലാപങ്ങളെ തുടര്‍ന്ന് മേഘലയ ആഭ്യന്തരമന്ത്രി ലഖ്മെൻ റിംബുയി രാജിവെച്ചു. മുന്‍ വിമത നേതാവിന്‍റെ മരണത്തെ തുടര്‍ന്നാണ്‌ സംസ്ഥാനത്ത് അക്രമങ്ങളുണ്ടായത്. കലാപത്തെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് ദിവസത്തെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പലയിടത്തും നിര്‍ത്തി വെച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

മുൻ വിമത നേതാവ് ചെറിഷ്സ്റ്റാർഫീൽഡ് തങ്കിയോവിന്‍റെ വസതിയിൽ പൊലീസ് നടത്തിയ റെയ്ഡിനെ തുടർന്ന് അദ്ദേഹം കൊല്ലപ്പെട്ടത്. അതിനാല്‍ സംഭവത്തെ കുറിച്ചുള്ള സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണത്തിന് തന്‍റെ രാജിയാണ് നല്ലതെന്നും ലഖ്മെൻ റിംബുയി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്ഥാനമൊഴിയാനുള്ള തീരുമാനത്തെ തന്‍റെ പാർട്ടിയായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി അംഗീകരിച്ചിട്ടുണ്ട്. തങ്കിയോവിന്‍റെ കൊലപാതകത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം അനുവദിക്കുന്നതിന് പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം സര്‍ക്കാരിന് രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 3 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More