മത്സ്യത്തൊഴിലാളിയുടെ മീന്‍ വലിച്ചെറിഞ്ഞ നഗരസഭാ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: മത്സ്യത്തൊഴിലാളിയുടെ മീന്‍ റോഡിലേക്ക് വലിച്ചെറിഞ്ഞ ആറ്റിങ്ങല്‍ നഗരസഭാ ജീവനകാര്‍ക്ക് സസ്പെന്‍ഷന്‍.  ആറ്റിങ്ങല്‍ നഗരത്തില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. അഞ്ചുതെങ്ങ് സ്വദേശി അല്‍ഫോന്‍സയുടെ മത്സ്യമാണ് നഗരസഭാ ജീവനക്കാര്‍ റോഡിലേക്ക്  വലിച്ചെറിഞ്ഞത്. നഗരസഭാ ജീവനക്കാരായ മുബറാക്ക്, ഷിബു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. നഗരസഭാ ജീവനക്കാരുടെ ക്രൂരമായ പ്രവര്‍ത്തിയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് നഗരസഭ അന്വേഷണം നടത്തി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്. 

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് അല്‍ഫോന്‍സയുടെ മത്സ്യം നഗരസഭാ ജീവനക്കാര്‍ റോഡിലേക്കെറിഞ്ഞത്.  ഇരുപതിനായിരം രൂപയ്ക്കടുത്ത് വില വരുന്ന മത്സ്യമാണ് നശിപ്പിച്ചത്. ഉദ്യോഗസ്ഥര്‍ എത്തി ചോദ്യം ചെയ്യുകയും മീന്‍ വച്ചിരുന്ന പലക റോഡിലേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്ന് അല്‍ഫോന്‍സ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നഗരസഭയുടെ നിര്‍ദേശങ്ങള്‍ മറികടന്ന് കച്ചവടം നടത്തിയിട്ടില്ലെന്നാണ് മത്സ്യവില്‍പ്പനക്കാര്‍ പറയുന്നത്. കൈവശമുളള മീന്‍കുട്ടകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് വണ്ടിയില്‍ കയറ്റുന്നതിനിടെ മീന്‍ റോഡിലേക്ക് എറിഞ്ഞു. തലയില്‍ വച്ചിരുന്ന മീന്‍കൂടകള്‍ വരെ ജീവനക്കാര്‍ വലിച്ച് താഴെയിട്ടു എന്നാണ് കച്ചവടക്കാര്‍ ആരോപിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 20 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More