ഡി.സി.സി അധ്യക്ഷ പട്ടിക; കെ. സുധാകരന്‍ ഇന്ന് നേതാക്കളുമായി ചര്‍ച്ച നടത്തും

ഡല്‍ഹി: ഡി.സി.സി അധ്യക്ഷ പട്ടിക പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ ഇന്ന് പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തും. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറുമായും സുധാകരന്‍ കൂടികാഴ്ച്ച നടത്തും.  കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍‌ചാണ്ടി, രമേശ്‌ ചെന്നിത്തല, എന്നിവരുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്നാണ്‌ ഹൈക്കമാന്‍ഡ് വീണ്ടും ചര്‍ച്ചക്കൊരുങ്ങിയിരിക്കുന്നത്. 

കൊല്ലം, ആലപ്പുഴ, പാലക്കാട്‌ ജില്ലകളിലെ ഡി.സി.സി അധ്യക്ഷ പട്ടിക സമവായത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, ഡി.സി.സി അധ്യക്ഷന്മാരുടെ പുതിയ ലിസ്റ്റ് പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാനുള്ള ശ്രമമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍‌ചാണ്ടിയും, രമേശ്‌ ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. കൂടിയാലോചനകളില്ലാതെ ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് പാര്‍ട്ടിയെ തകര്‍ക്കുമെന്നും ഇവരുവരും ആരോപിച്ചു.അതിനാല്‍, ഉമ്മന്‍‌ചാണ്ടി, രമേശ്‌ ചെന്നിത്തല എന്നിവരുടെ അഭിപ്രായം  മാനിച്ച് കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ പുതിയ അംഗങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയുണ്ട്. 

കേരളത്തിലെ ഡി.സി.സി അധ്യക്ഷന്മാരുടെ ലിസ്റ്റില്‍ പരമാവധി യുവാക്കളെ ഉള്‍പ്പെടുത്തണമെന്നാണ് ഹൈക്കമാന്‍റ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സാമുദായിക പരിഗണനയോടൊപ്പം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കഴിവുള്ളവരായിരിക്കണമെന്നും ഹൈക്കമാന്‍റിന്‍റെ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.


Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 4 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More