പന്തീരാങ്കാവ് യുഎപിഎ കേസ്: ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ അലന്‍ ഷുഐബിന് സുപ്രീം കോടതി നോട്ടീസയച്ചു

ഡല്‍ഹി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന അലന്‍ ഷുഐബിന് സുപീം കോടതി നോട്ടീസയച്ചു. അലന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ ഐ എ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി. അടുത്തമാസം അവസാനം സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് യു. യു. ലളിത്, അജയ് റെസ്തോഗി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. കേരളാ ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന താഹാ ഫസലിന്റെ ജാമ്യഹര്‍ജിയും സുപ്രീം കോടതി അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. 

 2019 നവംബര്‍ 1-ന് രാത്രിയാണ് കോഴിക്കോട് പന്തീരാങ്കാവില്‍ വെച്ച് കേരളാ പൊലീസ് അലന്‍ ഷുഐബ്, താഹാ ഫസല്‍ എന്നിവരെ കസ്റ്റഡിയില്‍ എടുത്ത് യുഎപിഎ ചുമത്തി അറസ്റ്റുചെയ്തത്.  20 ഉം, 22 ഉം വയസ്സ് പ്രായമുള്ള ഈ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കേസ് പിന്നീട് എന്‍ഐഎ സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രതിപക്ഷത്തിന്റെയും സിപിഎമ്മിലെ ഒരു വിഭാഗം അനുഭാവികളുടെയും സാംസ്കാരിക, മാധ്യമ രംഗങ്ങളിലുള്ള പ്രമുഖരുടെയും പ്രതിഷേധം കണക്കിലെടുത്ത് കേസ് എന്‍ഐഎയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെത്തന്നെ തിരിച്ചേല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചിരുന്നുവെങ്കിലും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് തുടര്‍ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Contact the author

Web Desk

Recent Posts

National Desk 4 hours ago
National

ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാല്‍ ശിവസേന നൂറിലധികം സീറ്റുകള്‍ നേടും - സഞ്ജയ്‌ റാവത്ത്

More
More
National Desk 22 hours ago
National

കാളി മാംസാഹാരം കഴിക്കുന്ന, മദ്യ വസ്തുകള്‍ ഉപയോഗിക്കുന്ന ദേവതയാണ് - മഹുവ മൊയ്ത്ര

More
More
Web Desk 22 hours ago
National

ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള മാംസം പൊതിഞ്ഞു; യുപിയില്‍ വ്യാപാരി അറസ്റ്റില്‍

More
More
National Desk 1 day ago
National

'സിഗരറ്റ് വലിക്കുന്ന കാളി'; ലീന മണിമേഖലക്കെതിരെ കേസ് എടുത്ത് യു പി പൊലീസ്

More
More
National Desk 1 day ago
National

പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്ററിനുനേരേ കറുത്ത ബലൂണുകള്‍ പറത്തിയ സംഭവം; 3 കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

More
More
National Desk 1 day ago
National

കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഒന്നിച്ചു മത്സരിക്കും

More
More