തക്കാളിക്ക് റെക്കോര്‍ഡ് വില തകര്‍ച്ച; ആത്മഹത്യാ മുനമ്പില്‍ കര്‍ഷകര്‍

മുംബൈ: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തക്കാളിക്ക് വില തകര്‍ച്ച. മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ കിലോ 4 രൂപയാണ് തക്കാളിയുടെ വില. മധ്യപ്രദേശ്, ആന്ധ്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര ,പശ്ചിമബംഗാള്‍ എന്നീ സംസ്ഥാങ്ങളിലാണ് ഏറ്റവും കൂടുതല്‍ തക്കാളി കൃഷി ചെയ്യുന്നത്. ഇവിടുത്തെ കര്‍ഷകരെല്ലാം ആത്മഹത്യയുടെ വക്കിലാണ്. 

മധ്യപ്രദേശില്‍  8 രൂപ, ആന്ധ്രയില്‍ 18 രൂപ, കര്‍ണാടകയില്‍ 5 രൂപ,മഹാരാഷ്ട്രയില്‍ 4 രൂപ, ആന്ധ്രയില്‍ 18 രൂപ എന്നിങ്ങനെയാണ് ഒരു കിലോ തക്കാളിയുടെ വില. കഴിഞ്ഞ വര്‍ഷം ആന്ധ്രയില്‍  ഒരു കിലോ തക്കാളിയുടെ വില 40 രൂപയായിരുന്നു. അതില്‍ നിന്നാണ് 18 രൂപയില്‍ എത്തിയിരിക്കുന്നത്. രാജ്യത്തെ ആറാമത്തെ വലിയ തക്കാളി ഉത്‌പാദന സംസ്ഥാമാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 11രൂപയുണ്ടായിരുന്നതില്‍ നിന്നാണ് ഇപ്രാവശ്യം 4 രൂപയായി വില കുറഞ്ഞത്. രാജ്യത്തെ 31 പ്രധാന തക്കാളി ഉത്‌പാദന കേന്ദ്രങ്ങളില്‍ 23 എണ്ണങ്ങളില്‍ കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നതിനേക്കാള്‍ പകുതി വിലയായതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അനുകൂല കാലാവസ്ഥയായതിനാല്‍ മികച്ച വിളവ് ലഭിച്ചുവെന്ന് നാഷണൽ ഹോർട്ടികൾച്ചറൽ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ (എൻഎച്ച്ആർഡിഎഫ്) ആക്ടിംഗ് ഡയറക്ടർ പി കെ ഗുപ്ത പറഞ്ഞു. ഭക്ഷ്യ സംസ്കരണ കമ്പനികൾ തക്കാളി എടുക്കുകയാണെങ്കില്‍ വിലയിടിവിൽ നിന്ന് കർഷകരെ രക്ഷിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 10 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More