പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

ഡല്‍ഹി: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി. പശു സംരക്ഷണം ഹിന്ദുക്കളുടെ മൗലികാവകാശമാക്കണമെന്നും  പശുസംരക്ഷണത്തിനായി പ്രത്യേക നിയമം കൊണ്ടുവരണമെന്നും അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കശാപ്പ് നിരോധന നിയമപ്രകാരം അറസ്റ്റിലായ യുവാവിന്റെ ജാമ്യം റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

ബീഫ് കഴിക്കുക എന്നതിനെ മൗലികാവകാശമായി കണക്കാക്കാനാവില്ലെന്നും പശുവിനെ ആരാധിക്കുന്നവര്‍ക്കും പശുവുമായി ബന്ധപ്പെട്ട് ഉപജീവനം നയിക്കുന്നവര്‍ക്കും അര്‍ത്ഥവത്തായ ജീവിതം നയിക്കാനുളള അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സംസ്‌കാരമറിയുന്ന ബാബര്‍, ഹൂമയൂണ്‍, അക്ബര്‍ തുടങ്ങിയ മുകള്‍ ഭരണാധികാരികള്‍ മതപരമായ ചടങ്ങുകളില്‍ പശുവിനെ അറുക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഹിന്ദുക്കള്‍ മാത്രമല്ല പശുവിന്റെ പ്രാധാന്യം മനസിലാക്കിയിട്ടുളളതെന്നും കോടതി വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രായമായാലും രോഗിയായാലും പശു ഉപകാരമുളള മൃഗമാണ്. അതിനെ മാതാവായി കാണുന്നവര്‍ക്ക് ഒരിക്കലും അതിനെ കൊല്ലാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. കറവ വറ്റി റോഡിലും തെരുവുകളിലും അലഞ്ഞു നടക്കുന്ന പശുക്കളെ സംരക്ഷിക്കേണ്ട ജനങ്ങളൊക്കെ എവിടെയാണ് എന്നും കോടതി ചോദിച്ചു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More