ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജെയ്നില്‍ അജ്ഞാതന്‍ തെരുവുനായ്ക്കളെ ആസിഡ് ഒഴിച്ചുകൊന്നു. ഉജ്ജൈയ്നിലെ മഹാലക്ഷ്മി നഗര്‍ പ്രദേശത്താണ് സംഭവം. കോളനിയില്‍ അലഞ്ഞുതിരിഞ്ഞുനടന്നിരുന്ന നായ്ക്കളുടെമേല്‍ ആസിഡ് ഒഴിച്ച നിലയില്‍ കണ്ടെത്തിയ പരിസരവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് മൃഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ നായ്ക്കളെ മൃഗാശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചുനായ്ക്കളും ചത്തു.
നായ്ക്കളെ ആക്രമിച്ച അജ്ഞാതനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 428, 429, മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് സിഎസ്പി വന്ദന ശുക്ല പറഞ്ഞു. പ്രതിയെ പിടികൂടാനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും സിഎസ്പി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അടുത്തിടെ കേരളത്തിലും നായ്ക്കളെ ക്രൂരമായി കൊന്നിരുന്നു. കൊച്ചി കാക്കനാടാണ് തെരുവുനായ്ക്കളെ കൂട്ടത്തോടെ കുടുക്കിട്ടും വിഷം കുത്തിവെച്ചും കൊന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നായ്ക്കളെ കുടുക്കിട്ട് പിടികൂടി പിക്കപ്പ് വാനില്‍ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്.