പുറകില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ ഞാനില്ല; കെ പി അനില്‍കുമാര്‍ സി പി എമ്മില്‍ ചേര്‍ന്നു

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സി പി എമ്മിലെത്തിയ കെ.പി.അനില്‍ കുമാറിനെ എ കെ ജി സെന്‍ററില്‍ സെന്‍ററില്‍ പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സി പി എമ്മില്‍ ചേരുന്നത് കോണ്‍ഗ്രസിലുള്ള അവരുടെ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണെന്നും കോടിയേരി ആരോപിച്ചു. 

വെറും സംഘടനാ പ്രശ്നങ്ങളുടെ ഭാഗമായിട്ടല്ല അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടത്. രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചിരിക്കുന്നത്. ഇത് സ്വാഗതാര്‍ഹമായ നിലപാടാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. എ.കെ.ജി സെന്ററില്‍ അനില്‍ കുമാറിനോടൊപ്പം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു കോടിയേരി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

'കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന പ്രശനങ്ങളുടെ ഭാഗമായാണ് അനില്‍കുമാര്‍ പാര്‍ട്ടി വിട്ടത്. ഏകാധിപത്യ പ്രവണത, മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ സാധിക്കാതെ വരിക, ആര്‍ എസ്എ സിനോടുള്ള മൃദുസമീപനം അങ്ങനെയുള്ള വിവിധ പ്രശ്‌നങ്ങളാണ് അനില്‍ കുമാര്‍ ഉന്നയിച്ചിരിക്കുന്നത്. വെറും സംഘടനാ പ്രശ്‌നങ്ങള്‍ക്കപ്പുറത്തേക്ക് രാഷ്ട്രീയ നിലപാടിന്‍റെ പ്രശ്നങ്ങള്‍ കൂടിയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഉപാധികളില്ലാതെ സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍  ആഗ്രഹിക്കുന്നുവെന്ന് ഇതിനു മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അനില്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമെന്ന നിലയിലാണ്  സിപിഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ താന്‍ തീരുമാനിച്ചതെന്നും അനില്‍ കുമാര്‍ പറഞ്ഞിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉപാധികളൊന്നുമില്ലതെയാണ് സിപിഎമ്മിലേക്ക് പോകുന്നത്. ഏത് പാര്‍ട്ടിയിലായാലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കേണ്ടത്. അതോടൊപ്പം ആത്മാഭിമാനം ഉയര്‍ത്തി പിടിക്കാന്‍ സാധിക്കണം. ഇന്നത്തെ സാഹചര്യത്തില്‍ അതിനു ഇടതുപക്ഷ മുന്നണിയാണ് ഉചിതമെന്ന് തോന്നി. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും, അതിനാല്‍ 43 വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിക്കുകയാണെന്നും അനില്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു. ഈ ദിവസത്തോടുകൂടി കോണ്‍ഗ്രസുമായുള്ള തന്‍റെ ബന്ധം അവസാനിക്കുകയാണ്. തന്‍റെ രാജി കത്ത് മെയില്‍ വഴി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി, കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എന്നിവര്‍ക്കയച്ചിട്ടുണ്ടെന്നും അനില്‍ കുമാര്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 4 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More