ബോണി കപൂറിനും കുടുംബത്തിനും ഗോള്‍ഡന്‍ വിസ

ബോളിവുഡ് സിനിമാ നിര്‍മാതാവും അന്തരിച്ച പ്രശസ്ത ചലച്ചിത്ര നടി ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂറിനും കുടുംബത്തിനും യുഎഇ സര്‍ക്കാറിന്‍റെ ഗോള്‍ഡന്‍ വിസ. ബോണി കപൂറാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 

'യുഎഇ  സര്‍ക്കാരിന് നന്ദി. എനിക്കും എന്‍റെ കുടുംബത്തിനും 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുന്നു. മികച്ച ഭരണാധികാരികളാണ് യുഎയിലേത്. അതോടൊപ്പം, മികച്ച സ്ഥലങ്ങളുമാണ് അവിടെയുള്ളത്. ഗവര്‍മെന്‍റിന്‍റെ ഈ അംഗീകാരത്തിന് സ്നേഹത്തോടെ ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു'- ബോണി കപൂര്‍ കുറിച്ചു.

മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ ലാലിനും, മമ്മൂട്ടിക്കും പുറമേ ടോവിനോക്കാണ് യുഎഇ യുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുള്ളത്. കലാരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ചത്. നേരത്തേ ഷാറൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയാ മിര്‍സയുള്‍പ്പെടെയുളള കായിക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാധാരണ രണ്ടുവര്‍ഷത്തേക്കാണ് യുഎഇ വിസ അനുവദിക്കാറുളളത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസയ്ക്കുപകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. ദീര്‍ഘകാല റസിഡന്റ്റ് വിസ പദ്ധതി 2018-ലാണ് യുഎഇ ആരംഭിച്ചത്. സാധാരണയായി യുഎഇയില്‍ താമസിച്ചുകൊണ്ട് അവിടെ നിക്ഷേപം നല്‍കാന്‍ താല്‍പ്പര്യമുളള സമ്പന്നരായ വ്യക്തികള്‍ക്കാണ് ഗോള്‍ഡന്‍ വിസ നല്‍കുക. കൂടാതെ ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍ തുടങ്ങി അതതു മേഖലകളില്‍ ആഗോളതലത്തില്‍ പ്രശസ്തരായവര്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കാറുണ്ട്.
Contact the author

Web Desk

Recent Posts

Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 2 days ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 6 days ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More