ഓരിയിടല്‍ സഹിക്കാന്‍ വയ്യ; ഇരുപത് തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്ന കച്ചവടക്കാരന്‍ അറസ്റ്റില്‍

കട്ടക്ക്:  തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്ന കച്ചവടക്കാരന്‍ അറസ്റ്റില്‍. ഒഡീഷയിലെ കട്ടക്ക് ജില്ലയിലാണ് സംഭവം. കഴിഞ്ഞ അഞ്ച് ദിവസത്തിനുളളില്‍ ഇരുപത് തെരുവുനായ്ക്കളെയാണ് ഇരുപത്തിനാലുകാരനായ ഹല്‍വ കച്ചവടക്കാരന്‍ കൊന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രിയില്‍ നായ്ക്കള്‍ ഓരിയിടുന്നതും അവ കടയ്ക്കുമുന്നില്‍ കിടന്ന് കച്ചവടം തടസപ്പെടുത്തിയതുമാണ് അവയെ കൊല്ലാന്‍ കാരണമെന്നാണ് യുവാവ് പൊലീസിനു നല്‍കിയ മൊഴി.

ഒരു കുഴിയില്‍ പത്തോളം നായ്ക്കളുടെ ജഡം കണ്ടെത്തിയതോടെയാണ് കച്ചവടക്കാരന്റെ ക്രൂരത പുറംലോകം അറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കട്ടക്ക് നഗരത്തിന്റെ വടക്ക് 13 കിലോമീറ്റര്‍ അകലെ ശങ്കര്‍പൂര്‍ ഗ്രാമത്തിലെ ചന്തയ്ക്ക് സമീപത്തുനിന്ന് കൂടുതല്‍ നായ്ക്കളുടെ ജഡം കണ്ടെത്തുകയും ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയാണ് യുവാവ് നായ്ക്കളെ കൊന്നതെന്ന് പൊലീസ് പറഞ്ഞു. മൃഗങ്ങളോടുളള ക്രൂരത തടയല്‍ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നായ്ക്കളുടെ ജഡങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More