ഓര്‍മ്മകളുടെ താരാപഥത്തില്‍ എസ് പി ബി; ആ സുന്ദരശബ്‍ദം നിലച്ചിട്ട് ഒരാണ്ട് പിന്നിടുന്നു

നിത്യഹരിതഗായകൻ എസ് പി ബാലസുബ്രഹ്മണ്യം ഓര്‍മ്മയായിട്ട് ഒരാണ്ട് പിന്നിടുന്നു. എസ് പി ബി എന്നത് സംഗീതപ്രേമികള്‍ക്ക് വെറും മൂന്നക്ഷരം മാത്രമായിരുന്നില്ല. അതൊരു വികാരമായിരുന്നു, ആത്മാവിനോട് ചേര്‍ത്ത അനേകം ഗാനങ്ങള്‍ ആയിരുന്നു. പ്ലേബാക്കിലും ലൈവ് ആയും അദ്ദേഹം തീര്‍ത്ത സംഗീത മാധുരിയില്‍ എത്രയോ ലക്ഷം ആരാധകരുടെ സ്നേഹസന്തോഷങ്ങള്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. 

കൊവിഡ്‌ ബാധയ്ക്ക് തൊട്ടു മുന്‍പ് വരെ സംഗീതലോകത്ത് സജീവമായിരുന്ന ഗായകന്‍. ഒത്തൊരുമയോടെ പ്രതിസന്ധികളെ നേരിടണം എന്ന് അവസാനം വരെ പാടി പഠിപ്പിച്ച ഗായകൻ. എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് സൂചിപ്പിച്ചുകൊണ്ട് കൊവിഡ് കാലത്ത് റഫീഖ് അഹമ്മദ് എഴുതിയ ഒരു പാട്ടാണ് അദ്ദേഹം അവസാനം പാടിയത്.

യേശുദാസിനുശേഷം ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ ഗായകന്‍ എന്ന ബഹുമതി എസ്പിബിയ്ക്ക് അവകാശപ്പെട്ടതാണ്. മികച്ച ഗായകന്‍, സംഗീത സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ വിഭാഗങ്ങളിലായി ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ അവാര്‍ഡ് ഇരുപതിലേറെ തവണ  ലഭിച്ചു. മികച്ച ഗായകനുളള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ നന്തി അവാര്‍ഡ് 24 തവണ ലഭിച്ചു. മികച്ച ഗായകനുളള കര്‍ണാടക സര്‍ക്കാരിന്‍റെ പുരസ്കാരം 3 വട്ടം ലഭിച്ചു. 4 വട്ടം തമിഴ്നാട്ടിലെ മികച്ച ഗായകനുളള സംസ്ഥാന പുരസ്കാരം നേടി. ഫിലിംഫെയര്‍ പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ വേറെയും ലഭിച്ചു. 

ഒരു ഗായകനിൽ നിന്നും തികച്ചും വേറിട്ട ജീവിതരീതി കൂടിയായിരുന്നു എസ് പി ബി യുടെ ത്.പ്രത്യേകിച്ചും ശബ്ദം കാത്തുസൂക്ഷിക്കുന്നതിനുള്ള രീതികൾ. “തൊഴിൽ എനിക്കു ദൈവം പോലെ എന്നുവെച്ച് ജീവിതം എനിക്കു പ്രധാനമാണ്. ജീവിതത്തിൽ സാധാരണ മനുഷ്യരെപ്പോലെയാണ്. ഞാൻ ശബ്ദം സൂക്ഷിക്കാൻ പ്രത്യേകമായി ഒന്നും ചെയ്യാറില്ലെന്ന് ” അദേഹം പറയുമായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ തൊഴിലും ജീവിതവും കൊണ്ട് ഞാൻ പൂർണസംതൃപ്തനാണ്. ഞാനിങ്ങനെ ചെയ്യുന്നതുകൊണ്ട് മറ്റു ഗായകരും ഇങ്ങനെ വേണമെന്ന അഭിപ്രായം എനിക്കില്ല. എന്നെ ഒരിക്കലും മാതൃകയാക്കണ്ട. എന്റേത് ഒരു പ്രത്യേകസൃഷ്ടിയാണെന്നു മാത്രം വിചാരിച്ചാൽ മതി.” ഒരു യുഗം അവസാനിപ്പിച്ച് അദ്ദേഹം മടങ്ങിയിട്ടും ഈ വാക്കുകള്‍ അത്രമേല്‍ അന്വര്‍ത്ഥമായി നില്‍ക്കുന്നു..., അദ്ദേഹത്തിന്റെ സംഗീത സപര്യപോലെ...

Contact the author

Web Desk

Recent Posts

Music

റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് 'പരം സുന്ദരി'; യൂട്യൂബില്‍ പത്തുകോടിയിലേറേ കാഴ്ച്ചക്കാര്‍

More
More
Nadeem Noushad 2 months ago
Music

കോഴിക്കോട് അബ്ദുള്‍ ഖാദറും വാസു പ്രദീപും: മായാത്ത സ്മരണകള്‍ - നദീം നൌഷാദ്

More
More
Nadeem Noushad 7 months ago
Music

പകര്‍ച്ചവ്യാധിക്കാലത്ത് ഉസ്താദ് അലാവുദ്ദീന്‍ ഖാനെയും ആദ്യത്തെ ഓര്‍ക്കസ്ട്രയെയും ഓര്‍ക്കുമ്പോള്‍ - നദീം നൗഷാദ്

More
More