ബിജെപിക്കെതിരായ കര്‍ഷകരുടെ ഭാരത് ബന്ദ് തുടങ്ങി; കേരളത്തില്‍ ഹര്‍ത്താല്‍

ഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ ഭാരത് ബന്ദ് തുടങ്ങി. രാവിലെ ആറുമണിമുതല്‍ വൈകുന്നേരം നാലുമണിവരെയാണ് ബന്ദ്. രാജ്യത്തെ വിവിധ സര്‍ക്കാര്‍,സ്വകാര്യ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുപരിപാടികള്‍ തുടങ്ങിയവയെ ഭാരത് ബന്ദ് ബാധിക്കും. ആശുപത്രി, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയ അവശ്യസേവന വിഭാഗങ്ങളെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും തത്വങ്ങള്‍ സംരക്ഷിക്കുന്നതിനായി രാജ്യത്തെ ജനങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ഒന്നിച്ചുനിന്ന് പോരാടണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തു.

ഡല്‍ഹി അതിര്‍ത്തികളിലെ സമരവേദികളില്‍ കര്‍ഷകര്‍ ഇന്ന് മാര്‍ച്ച് നടത്തും. പഞ്ചാബിലും ഹരിയാനയിലും ദേശീയപാതകള്‍ ഉപരോധിക്കും. ട്രെയിനുകള്‍ തടയും. കോണ്‍ഗ്രസും എല്‍ഡിഎഫുമടക്കം രാജ്യത്തെ നിരവധി രാഷ്ട്രീയ സംഘടനകള്‍ കര്‍ഷകരുടെ ഭാരത് ബന്ദിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം കേരളത്തില്‍ കര്‍ഷകരുടെ ഭാരത് ബന്ദിനെ പിന്തുണച്ച് കേരളത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍. പാല്‍ പത്രം ആശുപത്രി തുടങ്ങിയ അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഭാഗികമായിരിക്കും. കെഎസ്ആര്‍ടിസി സാധാരണ സര്‍വ്വീസുകള്‍ നടത്തില്ല.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More