ഇതാ അടുത്ത തമാശ, മോദി ജനാധിപത്യവാദിയാണുപോലും''- മാര്‍ട്ടിന നവരത്തിലോവ

ഡല്‍ഹി: 'അടുത്ത തമാശ'യെന്ന മുഖക്കുറിപ്പോടെയാണ് ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവരത്തിലോവ തന്റെ മോദി പരിഹാസം ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാര പദത്തില്‍ 20 വര്ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററില്‍ ഇട്ട പോസ്റ്റ്‌, റീപോസ്റ്റ്‌ ചെയ്തുകൊണ്ടാണ് നവരത്തിലോവയുടെ പരിഹാസം. ''മോദി അങ്ങേയറ്റം ജനാധിപത്യവാദിയാണ്, അദ്ദേഹം ഒരിക്കലും ഒരു സ്വേച്ഛാധിപതിയല്ല. എന്നാല്‍ ദേശീയ താൽപ്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നതില്‍ റിസ്‌ക് എടുക്കാൻ മോദി ഒരിക്കലും മടി കാട്ടാറില്ല'' എന്നിങ്ങനെയായിരുന്നു ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷായുടെ പരാമര്‍ശം. മോദി ജനാധിപത്യവാദിയാണ് എന്ന അമിത് ഷായുടെ പരാമര്‍ശമാണ് ഏറ്റവും വലിയ തമാശ യായി മാര്‍ട്ടിന നവരത്തിലോവ അവതരിപ്പിച്ചിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

2001മുതല്‍  2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായും പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയായും അധികാരത്തിലെത്തിയ നരേന്ദ്ര മോദിയുടെ അധികാരരോഹണത്തിന്റെ ഇരുപതാം വർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തെ പ്രശംസിക്കുന്നതിനിടയിലാണ് അമിത് ഷാ, മോദി ജനാധിപത്യവാദിയാണ് എന്ന് വിശേഷിപ്പിച്ചത്. മോദിയുടെ പ്രവർത്തനരീതി താൻ അടുത്ത് നിന്നും കണ്ടിട്ടുണ്ടെന്നും, അദ്ദേഹം ഒരിക്കലും ഒരു സ്വേച്ഛാധിപതിയല്ലെന്നും അമിത്ഷാ സൻസാദ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടിയാലോചനയ്ക്ക് ശേഷമാണ് മോദി തീരുമാനങ്ങൾ അദ്ദേഹം എടുക്കുക എന്നും നരേന്ദ്ര മോദിയുടെ കൂടെ ഗുജറാത്ത് മന്ത്രിസഭയിലും ഇപ്പോള്‍ കേന്ദ്ര കാബിനത്തിലും അംഗമായ അമിത്ഷാ പറഞ്ഞിരുന്നു. മോദിയുടെകളാണ് മാർട്ടീനയെ പ്രകോപിപ്പിച്ചത്.

നേരത്തെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയും വിമര്‍ശനവുമായി മാര്‍ട്ടിന നവരത്തിലോവ രംഗത്തുവന്നിരുന്നു. ''സ്ത്രീകള്‍ പീഡിപ്പിക്കപ്പെടാന്‍ കാരണം അവരുടെ മോശം വസ്ത്രധാരണമാണ്'' എന്ന ഇമ്രാന്‍ ഖാന്‍റെ വിവാദ പരാമര്‍ശമാണ് മാര്‍ട്ടിനയുടെ വിമര്‍ശനം ഏറ്റുവാങ്ങിയത്. തനിക്ക് ഇമ്രാന്‍ ഖാനോട് ലജ്ജ തോന്നുന്നുവെന്നും അദ്ദേഹത്തിന് ഇതിനെക്കുറിച്ചൊക്കെ നന്നായി അറിയാമല്ലോ എന്നും മാര്‍ട്ടിന അന്ന് ട്വിറ്ററില്‍ കുറിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More